Postpartum Depression: അമ്മമാർക്ക് മാത്രമാണോ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവുക? അച്ഛൻമാരിലെ ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാം
Postpartum Depression In Fathers: കുഞ്ഞുണ്ടായി ആദ്യ മൂന്ന് മുതൽ ആറ് മാസം വരെയാകാം പുരുഷന്മാരിൽ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവാൻ സാധ്യത. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ് അവരെ വിഷാദത്തിലേക്ക് നയിക്കുന്നത്.

പ്രസവാനന്തര വിഷാദത്തെയാണ് പോസ്റ്റുപാർട്ടം ഡിപ്രഷൻ എന്ന് പറയുന്നത്. സാധാരണ പ്രസവശേഷം അമ്മമാരിൽ ആണ് ഈ അവസ്ഥ കാണപ്പെടുന്നത്. പ്രസവശേഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിലാണ് സ്ത്രീകൾ പ്രസവാനന്തര വിഷാദ ലക്ഷണങ്ങൾ കാണിക്കുന്നത്. ചിലപ്പോൾ അത് മൂന്ന് മാസം വരെ നീണ്ടു നിൽക്കുകയും ചെയ്യും. (Image Credits: Freepik)

എന്നാൽ അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും ഈ അവസ്ഥയുണ്ടാവാം. പുരുഷന്മാർ അച്ഛനാകുമ്പോൾ പത്തിൽ ഒരാൾക്ക് വീതം ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കുഞ്ഞുണ്ടായി ആദ്യ മൂന്ന് മുതൽ ആറ് മാസം വരെയാകാം പുരുഷന്മാരിൽ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ടാവാൻ സാധ്യത. (Image Credits: Freepik)

പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസമാണ് അവരെ വിഷാദത്തിലേക്ക് നയിക്കുന്നത്. പങ്കാളി ഗർഭണിയായിരിക്കുന്ന അവസ്ഥയിലോ പ്രസവശേഷമോ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ വ്യത്യാസപ്പെടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. (Image Credits: Freepik)

ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിലും ഇതും പുരുഷന്മാർ വിഷാദത്തിലേക്ക് പോകാൻ കാരണമാകുന്നു. പ്രസവാനന്തരം അച്ഛനെക്കാൾ അമ്മയാണ് കുട്ടിക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കേണ്ടതെന്ന ചിന്ത പുരുഷന്മാരിൽ ഒരു ഔട്ട്‌സൈഡർ ഫീൽ ഉണ്ടാക്കുകയും ഇത് വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു. (Image Credits: Freepik)

കുഞ്ഞാകുന്നതോടെ ദമ്പതികൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ കിട്ടുന്ന സമയത്തിലെ കുറവ്, മുന്നഗണന മാറുന്നത്, ഉത്തരവാദിത്വം കൂടുക എന്നിവയെല്ലാം പുരുഷന്മാരുടെ വിഷാദത്തിനുള്ള കാരണങ്ങളാണ്. പലപ്പോളും ഭർത്താവിൽ നിന്ന് അച്ഛനിലേക്കുള്ള സ്ഥാനകയറ്റം പലരിലും മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു. (Image Credits: Freepik)

കുഞ്ഞുണ്ടായാൽ പലപ്പോഴും മാതാപിതാക്കൾക്ക് ഉറക്കം വലിയ പ്രശ്‌നമാകുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഉറക്കം കുറയുന്നത് മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത് പ്രധാന കാരണമാണ്. (Image Credits: Freepik)