AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഇനി പറക്കും തളിക ആയിക്കോട്ടെ!; വൈറലായി പ്രിഥ്വിരാജിൻ്റെ പോസ്റ്റ്

Prithviraj Sukumaran Empuraan Updation: അടുത്തിടെ എത്തിയ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലായിരുന്നു. അടുത്തത് ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ വരട്ടെ എന്ന തരത്തിലുള്ള കമന്റുകളും ഇതിനെ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അതിനുള്ള അടിക്കുറിപ്പുമാണ് ആരാധകരിൽ ചിരിപടർത്തുന്നത്.

Neethu Vijayan
Neethu Vijayan | Published: 22 Oct 2024 | 04:59 PM
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വൻ വരവേല്പാണ് ആരാധകർ നൽക്കുന്നത്. (Image Credits: Instagram)

1 / 5
അടുത്തിടെ എത്തിയ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലായിരുന്നു. അടുത്തത് ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ വരട്ടെ എന്ന തരത്തിലുള്ള കമന്റുകളും ഇതിനെ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അതിനുള്ള അടിക്കുറിപ്പുമാണ് ആരാധകരിൽ ചിരിപടർത്തുന്നത്. (Image Credits: Instagram)

2 / 5
ചിത്രത്തിൻ്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിയും സിനിമാ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോയുമാണ് പൃഥ്വി പങ്കുവെച്ചത്. ചിത്രത്തിന് കൊടുത്ത രസകരമായ അടിക്കുറിപ്പാണ് ആരാധകരിൽ ചിരിയുണർത്തുന്നത്. കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂർ പറയുന്നതായിട്ടാണ് പൃഥ്വി കുറിപ്പിട്ടിരിക്കുന്നത്.(Image Credits: Instagram)

3 / 5
'ലെ ആൻ്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും? -എന്നാണ് പൃഥ്വി കുറിച്ചത്. ചിത്രത്തിന് കമന്റുമായി സുപ്രിയയും ടൊവിനോയും അടക്കമുള്ളവർ രംഗത്തെത്തി. ഇനി പറക്കും തളിക ആയിക്കോട്ടെ എന്നാണ് ടൊവിനോ കുറിച്ചത്. (Image Credits: Instagram)

4 / 5
ലെ അബ്രഹാം ഖുറേഷി: മിണ്ടാണ്ട് ഇരിക്കാം ഇല്ലെങ്കിൽ ഹെലികോപ്ടറിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടാൻ ഇവന്മാർ പറയും!!' എന്നാണ് രസകരമായ ഒരു കമന്റ്. ഇത്തരത്തിൽ നിരവധി കമന്റുകൾ നിറയുകയാണ് പോസ്റ്റിൽ.

5 / 5