ഇനി ഒരു ദിവസം മാത്രം ... തിങ്കളാഴ്ച തൃശ്ശൂരിൽ പുലിയിറങ്ങും | Pulikali 2025: Date, Time, and All You Need to Know Malayalam news - Malayalam Tv9

Pulikali 2025: ഇനി ഒരു ദിവസം മാത്രം … തിങ്കളാഴ്ച തൃശ്ശൂരിൽ പുലിയിറങ്ങും

Published: 

06 Sep 2025 17:31 PM

Pulikali 2025: Date, Time: എല്ലാവര്‍ക്കും ഈ ആഘോഷം ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി സെപ്റ്റംബര്‍ 8-ന് തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

1 / 52025 സെപ്റ്റംബര്‍ 8, തിങ്കളാഴ്ചയാണ് പുലിക്കളി. ഓണത്തിന്റെ നാലാം ദിവസമാണ് ഈ ആഘോഷം നടക്കുന്നത്, അതിനാല്‍ തൃശൂരിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്.

2025 സെപ്റ്റംബര്‍ 8, തിങ്കളാഴ്ചയാണ് പുലിക്കളി. ഓണത്തിന്റെ നാലാം ദിവസമാണ് ഈ ആഘോഷം നടക്കുന്നത്, അതിനാല്‍ തൃശൂരിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്.

2 / 5

പുലിക്കളിയുടെ പ്രധാന പ്രകടനങ്ങളെല്ലാം നടക്കുന്നത് തൃശൂര്‍ സ്വരാജ് റൗണ്ടിലാണ്. ഈ കാഴ്ച കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടുന്നത്.

3 / 5

ഈ വര്‍ഷം ഒന്‍പത് പുലിക്കളി സംഘങ്ങളാണ് പങ്കെടുക്കുന്നത്. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങള്‍ പൂശി പുലിയുടെ വേഷം കെട്ടിയ കലാകാരന്മാര്‍ ഓരോ സംഘത്തിലും അണിനിരക്കും.

4 / 5

പുലിവേഷമിട്ട കലാകാരന്മാര്‍, ചെണ്ട, തകില്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യും. പുലിയുടെ സ്വാഭാവിക ചലനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ നൃത്തച്ചുവടുകള്‍.

5 / 5

ഉച്ചതിരിഞ്ഞ് ആരംഭിച്ച് വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്നതാണ് പ്രധാന പുലിക്കളി. എല്ലാവര്‍ക്കും ഈ ആഘോഷം ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി സെപ്റ്റംബര്‍ 8-ന് തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ