Rashmika Mandana: രശ്മികയുടെ ലിപ്‌ലോക്ക് സീനിന്റെ ദൈർഘ്യം കുറയ്ക്കണം! ‘തമ’ യിൽ സെൻസർ ബോർഡിന്റെ നീണ്ട വെട്ട്
Rashmika Mandana:അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നത്. പ്രധാനമായും രശ്മികയുടെ ലിപ് ലോക്ക് സീനിലാണ് വെട്ടു വന്നിരിക്കുന്നത്.

ആയുഷ്മാൻ ഖുറാന രശ്മിക മന്ദാന ചിത്രം ആയ തമ വെട്ടി ഒതുക്കാൻ കത്രികയുമായി സെൻസർ ബോർഡ്. അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നത്. പ്രധാനമായും രശ്മികയുടെ ലിപ് ലോക്ക് സീനിലാണ് വെട്ടു വന്നിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക്ക് സീൻ 30% വെട്ടി കുറയ്ക്കണം എന്നാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. കൂടാതെ രക്തം കുടിക്കുമ്പോൾ ഉള്ള ശബ്ദവും പരമാവധി കുറയ്ക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. (Photo: Rashmika mandana/Instagram)

ആദിത്യ സർപോദാർ സംവിധാനം ചെയ്ത ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആകെ ദൈർഘ്യം രണ്ടുമണിക്കൂർ 30 മിനിട്ടാണ്. ഹൊറർ കോമഡി വാമ്പയർ ചിത്രമായ ഒരുങ്ങുന്ന തമ യ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിക്കുന്നത്. ഈ രീതിയിൽ മുൻപ് സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് റിലീസ് ചെയ്തിട്ടുള്ളത്. സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത് പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ്. (Photo: Rashmika mandana/Instagram)

അതേസമയം ഏറെ നാളായുള്ള ഒരു ഗോസിപ്പ് ആയിരുന്നു രശ്മികാ മന്ദാനയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിൽ ആണെന്നുള്ളത്. ഗോസിപ്പുകൾക്ക് വിരാമമിട്ട് ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് രണ്ടുപേരും തമ്മിലുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. (Photo: Rashmika mandana/Instagram)

ഇതോടെ ഇനി വിവാഹം എന്നെന്നുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങൾ വിവാഹിതരാകാൻ പോകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. (Photo: Rashmika mandana/Instagram)

എന്നാൽ ഇതുവരെ വിവാഹനിശ്ചയം സംബന്ധിച്ച് വിവരം ഔദ്യോഗികമായി താരങ്ങൾ പുറത്തുവിട്ടിട്ടില്ല.രശ്മികയും വിജയിയും ഗീതാഗോവിന്ദം എന്ന സിനിമയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ വലിയ പ്രേക്ഷകപ്രീതിയാണ് ഇരുവർക്കും ലഭിച്ചത്. (Photo: Rashmika mandana/Instagram)