അശ്വിന്റെ കളികള്‍ ഇനി ഓസ്‌ട്രേലിയയില്‍; കാരം ബോള്‍ മാന്ത്രികനെ സ്വന്തമാക്കി സിഡ്‌നി തണ്ടര്‍ | Ravichandran Ashwin joins Sydney Thunder for Big Bash League, Former Indian all rounder reveals why Malayalam news - Malayalam Tv9

R Ashwin: അശ്വിന്റെ കളികള്‍ ഇനി ഓസ്‌ട്രേലിയയില്‍; കാരം ബോള്‍ മാന്ത്രികനെ സ്വന്തമാക്കി സിഡ്‌നി തണ്ടര്‍

Published: 

25 Sep 2025 16:50 PM

Ravichandran Ashwin: രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കും. സിഡ്‌നി തണ്ടര്‍ ആര്‍ അശ്വിനെ സ്വന്തമാക്കി. ബിഗ് ബാഷ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ അനൗദ്യോഗിക സൂചനകളുണ്ടായിരുന്നു

1 / 5മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കും. സിഡ്‌നി തണ്ടര്‍ ആര്‍ അശ്വിനെ സ്വന്തമാക്കി. ബിഗ് ബാഷ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ അനൗദ്യോഗിക സൂചനകളുണ്ടായിരുന്നു (Image Credits: PTI)

മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കും. സിഡ്‌നി തണ്ടര്‍ ആര്‍ അശ്വിനെ സ്വന്തമാക്കി. ബിഗ് ബാഷ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ അനൗദ്യോഗിക സൂചനകളുണ്ടായിരുന്നു (Image Credits: PTI)

2 / 5

കഴിഞ്ഞ ഡിസംബറില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന അശ്വിന്‍ കഴിഞ്ഞ മാസം ഐപിഎല്ലില്‍ നിന്നും വിരമിച്ചു. താരം വിദേശ ലീഗുകളില്‍ കളിക്കുമെന്ന് സൂചനകളുണ്ടായിരുന്നു (Image Credits: PTI)

3 / 5

ബിഗ് ബാഷ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരനല്ല അശ്വിന്‍. ഉന്മുക്ത് ചന്ദ് നേരത്തെ ലീഗില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനായി കളിച്ചവരില്‍ ഇതാദ്യമായാണ് ഒരു താരം ബിഗ് ബാഷ് കളിക്കുന്നത് (Image Credits: PTI)

4 / 5

സിഡ്‌നിക്കായി കളിക്കുന്നതിന്റെ കാരണം താരം വ്യക്തമാക്കി. തന്നെ എങ്ങനെ ഉപയോഗിക്കണമെന്ന് ടീമിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. ടീം മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി (Image Credits: PTI)

5 / 5

ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ക്യാപ്റ്റന്‍. വാര്‍ണറുടെ രീതി തനിക്ക് ഇഷ്ടമാണ്. വാര്‍ണറുടെ അതേ മൈന്‍ഡ്‌സെറ്റാണ് തനിക്കെന്നും, ടീമിനായി കളിക്കാന്‍ കാത്തിരിക്കുകയാണെന്നും അശ്വിന്‍ പറഞ്ഞു (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും