RBI’s reforms: ഒക്ടോബര്‍ പരിഷ്‌കാരങ്ങളുടെ മാസം; സാമ്പത്തികരംഗത്തെ ഈ മാറ്റങ്ങള്‍ അറിഞ്ഞോ?
What changes from October 1: സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ നിരവധി മാറ്റങ്ങളാണ് ഈ മാസം മുതല്‍ ആര്‍ബിഐ നടപ്പിലാക്കിയത്. അവയില്‍ പ്രധാനപ്പെട്ട ചില പരിഷ്‌കാരങ്ങള്‍ നോക്കാം

സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ നിരവധി മാറ്റങ്ങളാണ് ഈ മാസം മുതല്‍ ആര്‍ബിഐ നടപ്പിലാക്കിയത്. അവയില്‍ പ്രധാനപ്പെട്ട ചില പരിഷ്‌കാരങ്ങള്‍ നോക്കാം. മുൻകൂർ പലിശ നിരക്കിലടക്കം ആര്‍ബിഐ മാറ്റം വരുത്തിയിട്ടുണ്ട് (Image Credits: PTI)

ഫ്ലോട്ടിങ് റേറ്റ് വായ്പകളുടെ പലിശ നിരക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആർബിഐ ബാങ്കുകൾക്ക് അനുവദിച്ചതാണ് ഏറെ പ്രധാനം. മുൻ മൂന്ന് വർഷത്തെ പരിധിയേക്കാൾ വേഗത്തിൽ വായ്പക്കാർക്ക് ഇത് പ്രയോജനപ്പെടും. വായ്പക്കാർക്ക് ഫിക്‌സഡ് ഇന്‍ടറസ്റ്റ് റേറ്റ് സെറ്റ് അപ്പില്‍ നിന്ന് ഫ്ലോട്ടിംഗ് ഇന്‍ടറസ്റ്റ് റേറ്റിലേക്ക് മാറാനും ഒക്ടോബര്‍ ഒന്ന് മുതല്‍ ഓപ്ഷനുണ്ട് (Image Credits: PTI)

നിര്‍മ്മാണ, വ്യാവസായിക മേഖലകളില്‍ സ്വര്‍ണം റോ മെറ്റീരിയലായി ഉപയോഗിക്കുന്നവര്‍ക്ക് പ്രവർത്തന മൂലധന വായ്പകൾ നൽകാൻ ടയർ 3, ടയർ 4 അർബൻ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി. വിദേശ കറൻസിയിലോ, ബോണ്ടുകളിലോ നിക്ഷേപിക്കപ്പെടുന്ന പെർപെച്വൽ ഡെറ്റ് ഇൻസ്ട്രുമെന്റുകൾക്കുള്ള യോഗ്യതാ പരിധികളും ആർബിഐ പരിഷ്കരിച്ചു (Image Credits: PTI)

ഒക്ടോബര്‍ നാല് മുതല്‍ ആർബിഐ ചെക്ക് ക്ലിയറിങ് സിസ്റ്റത്തിലേക്ക് മാറും. അതായത് നിലവിലെ ബാച്ച് തിരിച്ചുള്ള സിസ്റ്റത്തിന് പകരം, ഒരു പ്രവൃത്തി ദിവസത്തിൽ ചെക്കുകൾ ഒന്നിലധികം തവണ ക്ലിയർ ചെയ്യപ്പെടും (Image Credits: PTI)

ഗോള്‍ഡ് ലോണുകള്‍ക്ക് 270 ദിവസം വരെ നീണ്ട വായ്പ തിരിച്ചടവ് കാലയളവ് അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഎ അനുമതി നല്‍കി. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ അപ് റ്റു ഡേറ്റാണെന്ന് ഉറപ്പാക്കാന്‍ ആര്‍ബിഐ വീക്കിലി ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിങ് സിസ്റ്റത്തിലേക്ക് മാറാനും പദ്ധതിയിടുന്നുണ്ട് (Image Credits: PTI)