AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Operation Sindoor: പാകിസ്ഥാനെതിരായ ആക്രമണത്തിന് എന്തുകൊണ്ടാണ് ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയത്?

What Is Operation Sindoor: സ്വന്തം ഭാര്യയുടെയും മക്കളുടെയും കുടുംബത്തിൻ്റെയും മുന്നിൽവച്ചാണ് ആ 26 പോരെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 25 സ്ത്രീകളെയാണ് പഹൽ​ഗാം ഭീകരാക്രമണം വിധവകളാക്കിയത്. അതിൽ ഒരാളാകട്ടെ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്.

neethu-vijayan
Neethu Vijayan | Updated On: 07 May 2025 09:19 AM
പാകിസ്ഥാനെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടാണ് പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണം നടത്തിയത്. പഹൽ​ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ സാധാരണക്കാരുടെ ജീവന് നൽകിയ നീതിയാണ് ഈ ആക്രമണം. ഇന്ത്യയുടെ ആക്രമണത്തിൽ പ്രധാനമന്ത്രി മോദിക്കും, ഇന്ത്യൻ സൈന്യത്തിനും നന്ദി അറിയിച്ചുകൊണ്ട് പഹൽ​ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം രം​ഗത്തെത്തി. (Image Credits: AP/PTI)

1 / 5
ഏപ്രിൽ 22നാണ് നാടിനെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണം ഉണ്ടായത്. കശ്മീരിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബത്തോടൊപ്പവും പങ്കാളികളോടൊപ്പവും എത്തിയ 26 പേരുടെ ജീവനാണ് നരഭോജികൾ തോക്കിൻമുനയിൽ ഇല്ലാതാക്കിയത്. തോക്ക് ചൂണ്ടി മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

2 / 5
സ്വന്തം ഭാര്യയുടെയും മക്കളുടെയും കുടുംബത്തിൻ്റെയും മുന്നിൽവച്ചാണ് ആ 26 പോരെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 25 സ്ത്രീകളെയാണ് പഹൽ​ഗാം ഭീകരാക്രമണം വിധവകളാക്കിയത്. അതിൽ ഒരാളാകട്ടെ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്. ഭാവിയെ സ്വപ്നംകണ്ട് പഹൽ​ഗാമിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയതായിരുന്നു ആ നവദമ്പതികൾ.

സ്വന്തം ഭാര്യയുടെയും മക്കളുടെയും കുടുംബത്തിൻ്റെ മുന്നിൽവച്ചാണ് ആ 26 പോരെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 25 സ്ത്രീകളെയാണ് പഹൽ​ഗാം ഭീകരാക്രമണം വിധവകളാക്കിയത്. അതിൽ ഒരാളാകട്ടെ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്. ഭാവിയെ സ്വപ്നംകണ്ട് പഹൽ​ഗാമിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയതായിരുന്നു ആ നവദമ്പതികൾ.

3 / 5
സിന്ദൂർ എന്നാൽ സിന്ദൂരം എന്നാണ് അർത്ഥമാക്കുന്നത്. വിവാഹിതയായതിൻ്റെ അടയാളമായി ഹിന്ദു സ്ത്രീകൾ നെറ്റിയിൽ ചാർത്തുന്നതാണ് സിന്ദൂരം. അതുകൊണ്ടാണ് പാകിസ്ഥാന് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേര് നൽകിയത്. ജീവനുതുല്യം സ്നേഹിച്ച ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്കുള്ള നീതിയാണ് ഈ ആക്രമണം.

സിന്ദൂർ എന്നാൽ സിന്ദൂരം എന്നാണ് അർത്ഥമാക്കുന്നത്. വിവാഹിതയായതിൻ്റെ അടയാളമായി ഹിന്ദു സ്ത്രീകൾ തലയിൽ ചാർത്തുന്നതാണ് സിന്ദൂരം. അതുകൊണ്ടാണ് പാകിസ്ഥാന് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേര് നൽകിയത്. ജീവനുതുല്യം സ്നേഹിച്ച ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്കുള്ള നീതിയാണ് ഈ ആക്രമണം.

4 / 5
ഇന്ത്യൻ സൈന്യം പുറത്തുവിട്ട ഓപ്പറേഷൻ സിന്ദൂർ എന്ന് ഇം​ഗ്ലീഷിൽ എഴുതിയ ചിത്രത്തിൽ 'ഒ' എന്ന അക്ഷരം സിന്ദൂര ചെപ്പിനെ സൂചിപ്പിക്കുന്നതാണ്. 25 സ്ത്രീകളുടെ ജീവിത പങ്കാളികളെ ഇല്ലാതാക്കിയതിൻ്റെ പ്രതീകമാണ് അത്. "നീതി നടപ്പായി. ജയ് ഹിന്ദ്" എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ ആർമി ഈ പോസ്റ്റ് പങ്കുവച്ചത്.

5 / 5