നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു | Redmi 17 5G launched with 7500mAh battery; key features, price and more Malayalam news - Malayalam Tv9

നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു

Published: 

08 Aug 2026 | 03:09 PM

Redmi 17 5G launched: കഴിഞ്ഞ ദിവസം റെഡ്മി നോട്ട് 17 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ റെഡ്മി ആഗോളതലത്തിൽ പുതിയ റെഡ്മി 17 5ജി (REDMI 17 5G) ലോഞ്ച് ചെയ്തു. ഇതോടൊപ്പം റെഡ്മി 17 എന്ന 4ജി മോഡലും ലോഞ്ച് ചെയ്തിട്ടുണ്ട്. റെഡ്മി 15 5ജിയുടെ പിൻഗാമിയായി റെഡ്മി 17 5ജി അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള വേരിയന്റിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകാൻ സാധ്യതയില്ല.

1 / 6
ഡിസ്പ്ലേ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ ഇതിലുള്ളത്. 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 825 nits വരെ (ഉയർന്ന ബ്രൈറ്റ്നസ് മോഡ്), 675 (സാധാരണ) ബ്രൈറ്റ്നസ് എന്നിവ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി 17 5ജിയിലുണ്ട്. (Image credit: Xiaomi Global Website)

2 / 6
കരുത്ത്:  2.4GHz ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 4 Gen 5 4nm ചിപ്സെറ്റ് കരുത്താക്കിയാണ് റെഡ്മി 17 5ജി മോഡൽ എത്തിയിരിക്കുന്നത്. അഡ്രിനോ GPU, 4GB / 6GB LPDDR4X റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

3 / 6
 ക്യാമറ: 50MP മെയിൻ ക്യാമറ (f/1.8  അപ്പേർച്ചർ), സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3-ൽ ആണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡസ്റ്റ് IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

4 / 6
ബാറ്ററി, മറ്റ് ഫീച്ചറുകൾ: 45W ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് വയർഡ് ചാർജിംഗ് ഫീച്ചറുകൾ സഹിതം 7500mAh ബാറ്ററി ആണ് ഇതിലുള്ളത്. 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1 എന്നിവയും ഇതിലുണ്ട്.

5 / 6
 ഡി​സൈൻ: ഫ്ലാറ്റ് ഡിസ്‌പ്ലേ, മാറ്റ് ഫ്രെയിം, മെറ്റൽ ഡെക്കോ ഡിസൈൻ, ഡൈനാമിക് RGB ലൈറ്റ് സിസ്റ്റം (കോളുകൾ, ചാർജിംഗ്, ഗെയിമിംഗ്, ആപ്പ് അലേർട്ടുകൾ എന്നിവയ്‌ക്ക് വിഷ്വൽ അറിയിപ്പുകൾ നൽകുന്നു) തുടങ്ങി ലുക്കിൽ ആകർഷണം തോന്നും വിധത്തിലാണ് റെഡ്മി 17 5ജി ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

6 / 6
വില: റെഡ്മി 17 5ജി 4GB + 128GB മോഡലിന് 249 USD (ഏകദേശം 23,710 രൂപ) ആണ് പ്രാരംഭ വില. ഇത് 4GB + 256GB, 6GB + 128GB, 6GB + 256GB ഓപ്ഷനുകളിലും ലഭ്യമാണ്. ബ്ലാക്, ഡീപ് ബ്ലൂ, വിവിഡ് ഓറഞ്ച് കളർഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇതിന്റെ ഇന്ത്യൻ ലോഞ്ച് ഉണ്ടാകും.

Follow Us
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
ഫ്രീഡം സെയിലിൽ വാങ്ങാൻ 5 ഐക്യൂ ഫോണുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു