Republic Day 2026: റിപ്പബ്ലിക് ഡേ പരേഡ് എങ്ങനെ മൊബൈലില്‍ കാണാം? ചെയ്യേണ്ടത് ഇത്ര മാത്രം
Republic Day Parade 2026: റിപ്പബ്ലിക് ദിന പരേഡ് ടിവിയിലും മൊബൈലിലും കാണാം. റിപ്പബ്ലിക് ദിന പരേഡ് നിരവധി പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു.

റിപ്പബ്ലിക് ദിന പരേഡ് ടിവിയിലും മൊബൈലിലും കാണാം. റിപ്പബ്ലിക് ദിന പരേഡ് നിരവധി പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും (Image Credits: PTI).

ദൂരദർശന്റെ യൂട്യൂബ് ചാനലും ഓൾ ഇന്ത്യ റേഡിയോയുടെ (AIR) യൂട്യൂബ് ചാനൽ, പിഐബി, MyGov ന്റെ യൂട്യൂബ് ചാനലുകൾ എന്നിവയ്‌ക്കൊപ്പം തത്സമയം സംപ്രേഷണം ചെയ്യും. മിക്കവാറും എല്ലാ വാർത്താ ചാനലുകളും പരേഡിന്റെ തത്സമയ കവറേജ് നൽകും. ഈ മാര്‍ഗങ്ങളിലൂടെ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് പരേഡ് കാണാനാകും (Image Credits: PTI).

പരേഡ് രാവിലെ 9:30 ന് ആരംഭിക്കും. സുരക്ഷാ പരിശോധനകളും പ്രവേശന നിയന്ത്രണങ്ങളും കാരണം, പരേഡിൽ പങ്കെടുക്കുന്ന കാണികൾ നേരത്തെ എത്തിച്ചേരണമെന്ന് നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങോടെയാണ് പരേഡ് തുടങ്ങുന്നത്. ഇതിനുശേഷം, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തും (Image Credits: PTI).

വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയുടെ ടാബ്ലോകള്‍ ഉണ്ടാകും. ഇത്തവണ കേരളത്തിന്റെ ടാബ്ലോയുമുണ്ട്. ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിര്‍ഭര്‍ ഇന്ത്യയ്ക്കായി ആത്മനിര്‍ഭര്‍ കേരളം’ എന്നതാണ് സംസ്ഥാനത്തിന്റെ തീം (Image Credits: PTI).

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികൾ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ന്‍ എന്നിവരാണ്. ‘വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ’ എന്നതാണ് പ്രമേയം. വിവിധ സേനകളുടെയും മറ്റും പ്രകടനങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമാകും (Image Credits: PTI).