AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gas Cylinder Theft: ചാക്കുമായി വന്നു പൊക്കിക്കൊണ്ട് പോയി; തിരുവനന്തപുരത്തെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു

Gas Cylinder Theft: വീട്ടിലെ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിന്റെ കാര്യത്തിൽ ഇനിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തീർപ്പുണ്ടായിട്ടില്ല....

Gas Cylinder Theft: ചാക്കുമായി വന്നു പൊക്കിക്കൊണ്ട് പോയി; തിരുവനന്തപുരത്തെ ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു
Lpg Theft
Ashli C
Ashli C | Published: 13 Mar 2026 | 12:44 PM

തിരുവനന്തപുരം : എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. തിരുവനന്തപുരം ചാലയിൽ ഗ്യാസ് കുറ്റി മോഷണം പോയി. ചാലയിലുള്ള ആര്യശാലയിലെ വിഎസ് ഹോട്ടലിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. മോഷണത്തിന്റെ സിസിടിവിദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പോലീസിന് പരാതി നൽകിയതായാണ് റിപ്പോർട്ട്.

വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയാണ് ഗ്യാസ് മോഷ്ടിച്ചത്. ഹോട്ടലിൽ എത്തിയശേഷം ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്ക് ഉപയോഗിച്ച് തല മറയ്ക്കുകയും കയ്യിലുണ്ടായിരുന്ന ടോർച്ച് കൊണ്ട് ഹോട്ടലിന്റെ അകം മുഴുവൻ പരിശോധിക്കുകയും ചെയ്തു. തുടർന്ന് അടുക്കളയിൽ കയറി ഗ്യാസ് കുറ്റി പൊക്കിയെടുത്ത് പോവുകയായിരുന്നു.

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും യുദ്ധം തുടരുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിനുള്ള ക്ഷാമം നേരിടുകയാണ്. ഇതിനിടെയാണ് മോഷണം നടന്നത്. എൽപിജിയെ പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ പലയിടത്തും ഹോട്ടലുകൾ അടച്ചുപൂട്ടി. കൂടാതെ ഹോസ്റ്റലുകളിലും പ്രതിസന്ധി നേരിടുന്നുണ്ട്.

വീട്ടിലെ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിന്റെ കാര്യത്തിൽ ഇനിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തീർപ്പുണ്ടായിട്ടില്ല.അതേസമയം രാജ്യത്ത് ഗ്രാമമേഖലകളിൽ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.

Follow Us