AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: ‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല’; ഗില്ലിനെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് റിക്കി പോണ്ടിങ്‌

Ricky Ponting about Shubman Gill: ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സംഭവത്തില്‍ ഒടുവില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത് റിക്കി പോണ്ടിങാണ്

Jayadevan AM
Jayadevan AM | Published: 04 Jan 2026 | 03:16 PM

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സംഭവത്തില്‍ ഒടുവില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങാണ്. ഗില്ലിനെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പോണ്ടിങ് പറഞ്ഞു (Image Credits: PTI)

1 / 5
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗില്ലിന്റെ സമീപകാല ഫോം മികച്ചതല്ല. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് താന്‍ അവസാനമായി ഗില്ലിന്റെ ബാറ്റിങ് കണ്ടത്. അവിടെ ഗില്‍ നന്നായി ബാറ്റ് ചെയ്‌തെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു  (Image Credits: PTI)

2 / 5
ഗില്ലിനെ ടി20യില്‍ നിന്ന് ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആഴമാണ് അത് കാണിക്കുന്നത്. ഗില്ലിനെ പോലൊരു താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, അവര്‍ക്ക് എത്ര മികച്ച താരങ്ങള്‍ വേറെയുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു  (Image Credits: PTI)

3 / 5
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഗില്‍ ഇന്ത്യയെ നയിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്ക് മൂലം ഗില്‍ കളിച്ചിരുന്നില്ല. ടി20യില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായതുമില്ല  (Image Credits: PTI)

4 / 5
ഇതോടെ ലോകകപ്പ് ടീമിന്റെ പുറത്തേക്ക് ഗില്ലിന് വഴിയൊരുക്കിയത്. ഗില്ലിന് പകരം സഞ്ജു സാംസണ്‍ സ്‌ക്വാഡിലെത്തി. ഗില്ലിന് പകരം അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റനുമാക്കി  (Image Credits: PTI)

5 / 5