Rima Kallingal: ‘കല്യാണം കഴിക്കാൻ പ്ലാൻ ഇല്ലായിരുന്നു; കഴിച്ചപ്പോഴാണ് ആ തിരിച്ചറിവ് ഉണ്ടായത്, വിവാഹം ഒരു ട്രാപ്പ്’; റിമ കല്ലിങ്കൽ
Rima Kallingal Talks About Marriages: വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കൽ പറഞ്ഞു.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടി റിമ കല്ലിങ്കൽ. നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് റിമ. നീലവെളിച്ചമാണ് ഒടുവിൽ മലയാളത്തിൽ റിലീസ് ചെയ്ത റിമയുടെ സിനിമ. (Image Credits: Instagram)

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത് പക്ഷെ അതൊരു ട്രാപ്പ് ആണെന്നാണ് നടി പറയുന്നത്.

വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് എന്നും റിമ കല്ലിങ്കൽ പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് ആ തിരിച്ചറിവ് ഉണ്ടായതെന്നും റിമ പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമ ഇക്കാര്യം പറഞ്ഞത്.

താനും ആഷിഖും (ആഷിഖ് അബു) പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രേമിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. വിവാഹം കഴിച്ച് കഴിഞ്ഞപ്പോഴാണ് തങ്ങൾക്ക് ആ തിരിച്ചറിവ് ഉണ്ടായതെന്നും താരം പറയുന്നു.

തനിക്ക് വിവാഹം കഴിക്കാൻ പോലും പ്ലാൻ ഇല്ലായിരുന്നു. പിന്നെ പാരന്റ്സിന് സമാധാനം ആകുമല്ലോ എന്ന് കരുതി ഒരു ഒപ്പിടും. നൂറ്റാണ്ടുകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില കണ്ടീഷനിംഗും അതോടൊപ്പം വരുന്നുവെന്നും റിമ കല്ലിങ്കൽ പറഞ്ഞു. 2013 ലാണ് സംവിധായകൻ ആഷിഖ് അബുവും റിമയും വിവാഹിതരാകുന്നത്.