Rubber Market Price: മഴയും ഡോളറും തുണച്ചു; വില വർദ്ധിക്കുമ്പോൾ നേട്ടം ഇക്കൂട്ടർക്ക്
Rubber Market Price, Kerala: കനത്ത മഴ ടാപ്പിംഗിനെ ബാധിച്ചതോടെ ഷീറ്റിന് ആവശ്യകത കൂടിയതാണ് ഇതിന് കാരണം. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും റബറിന് രക്ഷകരായി.

മഴ ശക്തമായതോടെ കേരളത്തിലെ റബർ വില വർദ്ധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് കൂടിയത്. കനത്ത മഴ ടാപ്പിംഗിനെ ബാധിച്ചതോടെ ഷീറ്റിന് ആവശ്യകത കൂടിയതാണ് ഇതിന് കാരണം. (Image Credit: Social Media)

നിലവിൽ ആര്‍.എസ്.എസ് ഫോര്‍ കിലോയ്ക്ക് 178.50 ഉം റബര്‍ബോര്‍ഡ് വില 186.50 ആയി. ബാങ്കോക്ക് ആര്‍.എസ്.എസ് ഫോർ വില 175 രൂപയാണ്. കേരളത്തിൽ വാരാന്ത്യം നാലാം ഗ്രേഡ് റബർ 18,700 രൂപയായും അഞ്ചാം ഗ്രേഡ് 18,400 രൂപയായും ഉയർന്നു. (Image Credit: Social Media)

കാലാവസ്ഥ വ്യതിയാനത്തിനൊപ്പം വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും റബറിന് രക്ഷകരായി. ആഗോള റബർ വിപണിയിലെ ചലനങ്ങൾ കണ്ട് നിക്ഷേപകർ പ്രമുഖ അവധി വ്യാപാരകേന്ദ്രങ്ങളിൽ ബാധ്യതകൾ വിറ്റുമാറാൻ നടത്തിയ നീക്കം ഏഷ്യൻ വിപണികളെ ബാധിച്ചു. (Image Credit: Social Media)

294 യെന്നിലേക്ക് ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ വില ഇടിഞ്ഞത് ടയർ ഭീമന്മാരെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആകർഷിച്ചു. ഇതിനിടെ ഡോളർ കരുത്ത് കാണിച്ചത് ജപ്പാനീസ് യെന്നിനെ സമ്മർദത്തിലുമാക്കി. (Image Credit: Social Media)

യെന്നിന്റെ മൂല്യത്തകർച്ച വിദേശനിക്ഷേപകരെ റബർ മാർക്കറ്റിലേക്ക് ആകർഷിച്ചു. കൂടാതെ, ടാപ്പിങ് സീസണിൽ കാലാവസ്ഥ വില്ലനാവുമെന്ന സൂചന ബാങ്കോക്കിൽ ഷീറ്റ് വില കിലോ 182 രൂപയായി ഉയരാൻ കാരണമായി. (Image Credit: Social Media)