Fitness Tips: ഒമ്പത് വർഷം അയുസ് കൂട്ടി കിട്ടും; ദിവസവും 30 മിനറ്റ് ഓടൂ
Daily Physical Activity Routine: ഒരു കോശത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരികയും കാലക്രമേണ വിഭജിക്കാനുമുള്ള കഴിവ് കുറയുന്നതിനെയുമാണ് കോശ വാർദ്ധക്യം എന്ന് പറയുന്നത്. ഡിഎൻഎ തകരാർ, ഓക്സിഡേറ്റീവ് സ്ട്രെസ്, ടെലോമിയറുകളുടെ കുറവ് (ക്രോമസോമുകളിലെ സംരക്ഷണ വലയങ്ങൾ) തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.

ഇന്നത്തെ കാലത്ത് വ്യായാമം അനിവാര്യമായ ഘടമാണ്. ജീവതശൈലീ രോഗങ്ങൾ പിടിയിലാണ് നമ്മളിൽ പലരും. അതിനാൽ അതിൻ്റെ വലിയ വ്യാപ്തി ഈ വ്യായാമത്തിലൂടെ കുറയ്ക്കാൻ കഴിയും.

ബ്രിഗാം യങ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, വ്യായമത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾ വാർദ്ധക്യത്തിൽ എത്തുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു.

കൂടാതെ സ്ത്രീകൾ ആഴ്ചയിൽ അഞ്ച് ദിവസം, ദിവസവും 30 മിനിറ്റ് വീതെ ഓടുകയാണെങ്കിൽ ഒമ്പത് വർഷം ആയുസ് കൂടികിട്ടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതേ സമയം പുരുഷന്മാർ ഇത് ദിവസവും 40 മിനിറ്റ് വീതമാണ് ഓടേണ്ടത്.

ഒരു കോശത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരികയും കാലക്രമേണ വിഭജിക്കാനുമുള്ള കഴിവ് കുറയുന്നതിനെയുമാണ് കോശ വാർദ്ധക്യം എന്ന് പറയുന്നത്.

ഡിഎൻഎ തകരാർ, ഓക്സിഡേറ്റീവ് സ്ട്രെസ്, ടെലോമിയറുകളുടെ കുറവ് (ക്രോമസോമുകളിലെ സംരക്ഷണ വലയങ്ങൾ) തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്.