sabarimala mandala kalam 2025: തത്ത്വമസി തേടി..! ശബരിമല മണ്ഡലകാലത്തിന് പിന്നിലെ കഥയും പ്രാധാന്യവും
sabarimala mandala kalam 2025: 41 ദിവസത്തെ കഠിനമായ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആ ഭക്തൻ അയ്യപ്പന്റെ പ്രതിപുരുഷൻ എന്ന നിലയിലേക്ക് ഉയരുന്നു എന്നാണ് വിശ്വാസം. വ്രതം നോൽക്കുന്നയാൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ്...

വീണ്ടും ഒരു ശബരിമല മണ്ഡലകാലം ആരംഭിക്കാറായി. ഇനിയെങ്ങും ഭക്തിസാന്ദ്രമായ ശരണം വിളികൾ മുഴങ്ങും. അയ്യനെ കാണാൻ 41 ദിവസം വ്രതം നോറ്റ് ഭക്തർ മലകയറും. (Photo:Facebook)

മണ്ഡലവൃതം അനുഷ്ഠിക്കുന്നത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ച് അയ്യപ്പസ്വാമിയെ ദർശിക്കാൻ ഒരുക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് നവംബർ 16നാണ്. മണ്ഡലകാലം അവസാനിക്കുന്നത് ഡിസംബർ 27 നും. (Photo: FB/PTI)

കറുപ്പ് ഉടുത്ത് മാലയിട്ട് മല ചവിട്ടാൻ ഒരുങ്ങുന്ന എല്ലാവരെയും നമ്മൾ സ്വാമിമാർ എന്നാണ് അഭിസംബോധന ചെയ്യാറ്. കാരണം 41 ദിവസത്തെ കഠിനമായ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആ ഭക്തൻ അയ്യപ്പന്റെ പ്രതിപുരുഷൻ എന്ന നിലയിലേക്ക് ഉയരുന്നു എന്നാണ് വിശ്വാസം. വ്രതം നോൽക്കുന്നയാൾ ഏറ്റവും പ്രധാനമായി പാലിക്കേണ്ട ഒന്നാണ് ബ്രഹ്മചര്യം. (Photo: PTI)

ഇത് നമ്മുടെ മനസ്സിനെ ഏകാഗ്രമായി ഇരിക്കുവാനും ഈശ്വര ചിന്തയിൽ മാത്രം മുഴുകുവാനും സഹായിക്കുന്നു. ശബരിമല അയ്യപ്പന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു മൂല മന്ത്രമാണ് തത്ത്വമസി. ഇതിന്റെ അർത്ഥം അതുതന്നെയാണ് നീ എന്നാണ്. അഥവാ അത് നീ തന്നെയാകുന്നു. (Photo: PTI)

മണ്ഡലകാലത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ ലളിതമായ ആഹാരക്രമം ആണ് പിന്തുടരേണ്ടത്. പകൽ ഉറങ്ങാതിരിക്കുന്നതാണ് ഉത്തമം. 41 ദിവസം ഇത്തരത്തിൽ ഒരു മനുഷ്യൻ തന്റെ ജീവിതചര്യയിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ ആ വ്യക്തിക്ക് ജീവിതത്തിൽ ഉടനീളം ഒരു അച്ചടക്കത്തോടെ കൂടിയുള്ള ജീവിതം നയിക്കാൻ സാധിക്കും. ഇത് ആരോഗ്യകരമായ ഒരു ശരീരവും മനസ്സും നൽകും. (Photo: PTI)

ശബരിമല മണ്ഡലകാലത്തിന് അയ്യപ്പന്റെ അവതാരവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അയ്യപ്പൻ ശിവന്റെയും വിഷ്ണുവിന്റെ മോഹിനി രൂപത്തിന്റെയും പുത്രനാണ്. പന്തള രാജാവിന്റെ വളർത്തു മകനായ അയ്യപ്പനെ ഹരിഹര പുത്രൻ എന്നും വിളിക്കാറുണ്ട്. അതായത് വിഷ്ണുവിന്റെയും ശിവന്റെയും മകൻ. (Photo: PTI)

അയ്യപ്പൻ ഒരിക്കൽ പന്തളത്ത് നിന്നും വളർന്നു വലുതായതിനു ശേഷം പുലിപ്പാല് തേടി കാട്ടിലേക്ക് പോയി. ഒടുവിൽ മഹിഷിയെ നിഗ്രഹിച്ച് ധർമ്മസംസ്ഥാപനം നടത്തിയെന്നാണ് വിശ്വാസം. ധർമ്മശാസ്താവ് മഹിഷീനിനിഗ്രഹത്തിനു ശേഷം ശബരിമലയിൽ യോഗനിദ്ര അനുഷ്ഠിച്ചു. ഈ തപസ്സിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് ഭക്തർ 41 ദിവസത്തെ വ്രതം എടുക്കുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. (Photo: PTI)

അയ്യപ്പനെ കലിയുഗവരദൻ എന്നും വിശേഷിപ്പിക്കാറുണ്ട്. കലിയുഗത്തിലെ ഭക്തർക്ക് അനുഗ്രഹം നൽകുന്നതിന് വേണ്ടിയാണ് ധർമ്മശാസ്താവ് ശബരിമലയിൽ കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. അതിനാൽ ഈ 41 ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആ ഭക്തനെ പാപങ്ങളിൽ നിന്നും മോചിപ്പിക്കുമന്നും ആഗ്രഹങ്ങൾ നിറവേറുമെന്നും വിശ്വാസിക്കുന്നു. (Photo: PTI)