'പാക് പ്രധാനമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് തന്നു, അത് മടങ്ങി'; നാണം കെടുത്തുന്ന വെളിപ്പെടുത്തലുമായി മുൻ താരം | Saeed Ajmal Reveals The Cheque Given By The Former Pakistan PM To The 2009 T20 World Cup Winning Team Bounced Malayalam news - Malayalam Tv9

Saeed Ajmal: ‘പാക് പ്രധാനമന്ത്രി 25 ലക്ഷം രൂപയുടെ ചെക്ക് തന്നു, അത് മടങ്ങി’; നാണം കെടുത്തുന്ന വെളിപ്പെടുത്തലുമായി മുൻ താരം

Published: 

01 Oct 2025 11:13 AM

Saeed Ajmal Says Government Cheque Bounced: പ്രധാനമന്ത്രി നൽകിയ ചെക്ക് മടങ്ങിയെന്ന് പാകിസ്താൻ മുൻ സ്പിന്നർ സഈദ് അജ്മൽ. മുൻ പ്രധാനമന്ത്രിക്കെതിരെയാണ് വെളിപ്പെടുത്തൽ.

1 / 5പാകിസ്താൻ മുൻ പ്രധാനമന്ത്രിക്കെതിരെ നാണം കെട്ട വെളിപ്പെടുത്തലുമായി പാകിസ്താൻ്റെ മുൻ താരം. പ്രധാനമന്ത്രി നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് തന്നെന്നും അത് മടങ്ങിയെന്നുമാണ് മുൻ പാകിസ്താൻ സ്പിന്നർ സഈദ് അജ്‌മലിൻ്റെ വെളിപ്പെടുത്തൽ. (Image Courtesy- Saeed Ajmal Facebook)

പാകിസ്താൻ മുൻ പ്രധാനമന്ത്രിക്കെതിരെ നാണം കെട്ട വെളിപ്പെടുത്തലുമായി പാകിസ്താൻ്റെ മുൻ താരം. പ്രധാനമന്ത്രി നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് തന്നെന്നും അത് മടങ്ങിയെന്നുമാണ് മുൻ പാകിസ്താൻ സ്പിന്നർ സഈദ് അജ്‌മലിൻ്റെ വെളിപ്പെടുത്തൽ. (Image Courtesy- Saeed Ajmal Facebook)

2 / 5

2009 ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം നടന്ന സംഭവമാണ് സഈദ് അജ്മൽ വെളിപ്പെടുത്തിയത്. യൂനുസ് ഖാൻ നയിച്ച ടീം ലോർഡ്സിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കന്നിക്കിരീടം നേടുകയായിരുന്നു. പാകിസ്താൻ്റെ കന്നി ടി20 ലോകകപ്പായിരുന്നു ഇത്.

3 / 5

ആ സമയത്ത് യൂസുഫ് റാസ ഗിലാനി ആയിരുന്നു പാകിസ്താൻ പ്രധാനമന്ത്രി. ലോകകപ്പ് നേടിയ ടീമിന് പ്രധാനമന്ത്രി 25 ലക്ഷം പാകിസ്താൻ രൂപ വീതമുള്ള ചെക്ക് സമ്മാനിച്ചു. ഈ ചെക്ക് മാറാൻ ശ്രമിച്ചപ്പോൾ ബൗൺസായെന്നും പണം ലഭിച്ചില്ലെന്നുമാണ് ഇപ്പോൾ അജ്മൽ പറയുന്നത്.

4 / 5

"2009ലെ ടി20 ലോകകപ്പ് വിജയിച്ച ഞങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു. എന്നിട്ട് ഓരോരുത്തർക്കും 25 ലക്ഷം രൂപയുടെ ചെക്ക് തന്നു. ഞങ്ങൾ വലിയ സന്തോഷത്തിലായിരുന്നു. കാരണം അന്നത് ഒരു വലിയ തുകയാണ്. പക്ഷേ, ആ ചെക്ക് മടങ്ങി." ഒരു യൂട്യൂബ് ചാനലിൽ അജ്മൽ പറഞ്ഞു.

5 / 5

"സർക്കാർ നൽകിയ ചെക്ക് ബൗൺസായപ്പോൾ ഞെട്ടിപ്പോയി. പിസിബി ചെയർമാൻ അത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സർക്കാരിൻ്റെ വാഗ്ദാനം ആണെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾക്ക് ഐസിസി നൽകിയ സമ്മാനത്തുക മാത്രമേ ലഭിച്ചുള്ളൂ."- അജ്മൽ തുടർന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും