Sai Sudharsan: സായ് സുദര്‍ശനോട് ഗുജറാത്ത് ടൈറ്റന്‍സ് വിടണമെന്ന് ആവശ്യപ്പെട്ട് ആരാധകന്‍
Sai Sudharsan IPL: മത്സരം വീക്ഷിക്കുന്നതിനിടെയാണ് താരത്തോട് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആരാധകന്‍ ആവശ്യപ്പെട്ടത്. ഹിന്ദിയിലാണ് ആരാധകന്‍ ആവശ്യമുന്നയിച്ചത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ സായ് സുദര്‍ശനോട് ഗുജറാത്ത് ടൈറ്റന്‍സ് വിട്ട്, ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരാധകന്‍. മത്സരത്തിനിടെ താരം ഡഗൗട്ടില്‍ ഇരുന്നപ്പോഴാണ് സായിയോട് ആരാധകന്‍ ഇക്കാര്യം തമാശ രൂപേണ ആവശ്യപ്പെട്ടത്. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് (Image Credits: PTI)

പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ താരം ഇടയ്ക്ക് ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. മത്സരത്തിന്റെ രണ്ടാം ദിനം ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സായിക്ക് പരിക്കേറ്റത്. മെഡിക്കല്‍ ഉപദേശത്തെ തുടര്‍ന്ന് താരം പിന്നീട് ഡഗൗട്ടില്‍ ഇരിക്കുകയായിരുന്നു (Image Credits: PTI)

ലഘുഭക്ഷണം കഴിച്ച് മത്സരം വീക്ഷിക്കുന്നതിനിടെയാണ് താരത്തോട് ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആരാധകന്‍ ആവശ്യപ്പെട്ടത്. ഹിന്ദിയിലാണ് ആരാധകന്‍ ആവശ്യമുന്നയിച്ചത്. ഗുജറാത്ത് സേ നികൽ ജാവോ, സിഎസ്‌കെ മേ ജരുരത് ഹേ എന്നായിരുന്നു ആരാധകന്റെ വാക്കുകള്‍ (Image Credits: PTI)

ചെന്നൈ സ്വദേശിയായ സുദർശൻ ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാടിന് വേണ്ടിയാണ് കളിക്കുന്നത്. 2022ലാണ് സായ് ടൈറ്റന്‍സിലെത്തുന്നത്. വളരെ പെട്ടെന്ന് തന്റെ ടൈറ്റന്‍സിന്റെ പ്രധാന താരങ്ങളിലൊരാളായി സായ് സുദര്‍ശന്‍ മാറി (Image Credits: PTI)

മൂന്ന് സീസണുകളിലായി 40 മത്സരങ്ങളിൽ നിന്ന് 1793 റൺസ് നേടി. രണ്ട് സെഞ്ച്വറികളും 12 അർദ്ധസെഞ്ച്വറികളും നേടി. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ് നേടിയത് സായിയായിരുന്നു (Image Credits: PTI)