Shreyas Iyer: ആശ്വാസവാര്‍ത്ത, ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ബിസിസിഐ
Shreyas Iyer discharged: ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ആശുപത്രി വിട്ടെങ്കിലും ശ്രേയസ് സിഡ്‌നിയില്‍ തുടരും. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങും

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ മൂന്ന് ദിവസത്തോളം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു (Image Credits: PTI)

സിഡ്‌നി ഏകദിനത്തിനിടെ ഫീല്‍ഡിങിനിടെയാണ് താരത്തിന് പരിക്കേറ്റത്. വാരിയെല്ലിന് സമീപമായിരുന്നു പരിക്ക്. പ്ലീഹയ്ക്ക് ക്ഷതമേറ്റു. തുടര്‍ന്ന് ആന്തരിക രക്തസ്രാവവുമുണ്ടായി (Image Credits: PTI)

എന്നാല്‍ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ അറിയിച്ചു (Image Credits: PTI)

താരം സുഖം പ്രാപിച്ച് വരികയാണ്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ശ്രേയസ് സിഡ്‌നിയില്‍ തുടരും (Image Credits: PTI)

ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങും. കുറച്ചുനാളത്തേക്ക് താരത്തിന് വിശ്രമം അനിവാര്യമാണ്. ക്രിക്കറ്റിലേക്ക് ഇനി എന്ന് തിരിച്ചെത്തുമെന്ന് വ്യക്തമല്ല (Image Credits: PTI)