Shruthi Rajinikanth: ‘യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ എനിക്കറിയാം; അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല’; ശ്രുതി രജനികാന്ത്
Shruti Rajinikanth: യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ തനിക്കറിയാമെന്നും അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി രജനികാന്ത് പറയുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശ്രുതി രജനികാന്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ശ്രുതി. 'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. (image credits:instagram)

ഇപ്പോഴിതാ ശ്രുതി വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യൂട്യൂബ് ചാനൽ വളർത്താൻ കല്യാണം കഴിച്ചവരെ തനിക്കറിയാമെന്നും അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി രജനികാന്ത് പറയുന്നത്. (image credits:instagram)

കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം മനസുതുറന്നത്.കല്യാണത്തിന്റെ കാര്യം വരുമ്പോൾ വീട്ടിൽ അടിയാണെന്നാണ് ശ്രുതി പറയുന്നത്. പ്രായമാകുമ്പോൾ ഒപ്പം ആരും ഉണ്ടാകില്ലെന്നാണ് അവർ പറയുന്നത്. (image credits:instagram)

ബിസിനസ് തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞപ്പോളും അഭിനയിക്കാൻ തുടങ്ങിയപ്പോഴുമെല്ലാം തനിക്ക് വലിയ പിന്തുണയാണ് അവർ തന്നത്. എന്നാൽ കല്യാണം കഴിക്കുന്നില്ല എന്നു പറഞ്ഞാൽ അടിയാകുമെന്നാണ് ശ്രുതി പറയുന്നത്. (image credits:instagram)

എന്നാൽ തനിക്ക് തന്റെ അനിയൻ ഉണ്ടാകുമെന്ന് അവരോട് പറയുമെന്നും ശ്രുതി പറയുന്നു. അനിയന് ബാധ്യത ആകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരിക്കലും അനിയൻ തന്നെ പുറത്താക്കുമെന്നു തനിക്ക് തോന്നുന്നില്ല. അതിനുള്ള അവസരം താനവന് കൊടുക്കില്ലെന്നും ശ്രുതി പറയുന്നു. (image credits:instagram)