Silver Rate: വെള്ളിവിലയില്‍ 16% ഇടിവ്; ഇതൊക്കെ ചെറുതാണ് പോലും, ബാക്കി പിന്നാലെ
Silver Market Analysis: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ സംഭവിക്കാന്‍ പോകുന്നുവെന്നത് വിപണികളെ പോസിറ്റീവായി ബാധിച്ചു. എന്നാല്‍ ഇത് വിലയേറിയ ലോഹങ്ങള്‍ക്ക് ഗുണകരമല്ല.

യുഎസ്-ചൈന വ്യാപാര കരാറുമായി ബന്ധപ്പെട്ട് വര്‍ധിച്ചുവരുന്ന പ്രതീക്ഷകളും ശക്തമായ ഡോളര്‍ മൂല്യവും സുരക്ഷിത ലോഹങ്ങളായ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിടിച്ചു. (Image Credits: Getty Images)

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ സംഭവിക്കാന്‍ പോകുന്നുവെന്നത് വിപണികളെ പോസിറ്റീവായി ബാധിക്കുകയായിരുന്നു. എന്നാല്‍ ഇത് വിലയേറിയ ലോഹങ്ങള്‍ക്ക് ഗുണകരമല്ല.

ഒക്ടോബര്‍ 27 തിങ്കളാഴ്ചയും പതിവുപോലെ വെള്ളിവില കുറഞ്ഞു. വെള്ളി ഫ്യൂച്ചറുകള്‍ എംസിഎക്‌സില്‍ നഷ്ടം നേരിട്ടും. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 170,415 ല്‍ നിന്ന് 16 ശതമാനം ഇടിവാണ് വെള്ളി നേരിട്ടത്. 146,241 രൂപയിലേക്കാണ് വെള്ളിയെത്തിയത്.

റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ ത്രിവേദി പറയുന്നത് അനുസരിച്ച് വെള്ളിവിലയില്‍ വലിയ പ്രതീക്ഷ വെക്കേണ്ടതില്ല. 6 മാസം വരെ വെള്ളിയില്‍ ജാഗ്രത പുലര്‍ത്താം. അന്താരാഷ്ട്ര വിപണികള്‍ വില കുറയുകയാണെങ്കില്‍ എംസിഎക്‌സില്‍ കിലോഗ്രാമിന് 135,000 വരെ ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍ 12 മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ വെള്ളി പ്രതീക്ഷ നല്‍കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിക്കുന്നത്, നിക്ഷേപം, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ വെള്ളി നിരക്ക് ഉയര്‍ത്തുമെന്നും ത്രിവേദി പറഞ്ഞു.