വെള്ളി ആഭരണങ്ങൾ പണയംവച്ചും വായ്പയെടുക്കാം; അറിയേണ്ടത് ഇതെല്ലാം... | Silver Loan, you can take loan against white metal, Know about RBI Loan Rules Malayalam news - Malayalam Tv9

Silver: വെള്ളി ആഭരണങ്ങൾ പണയംവച്ചും വായ്പയെടുക്കാം; അറിയേണ്ടത് ഇതെല്ലാം…

Published: 

08 Nov 2025 22:22 PM

Loan against Silver: വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതൽ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ആർ ബി ഐ ഈയിടെ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽക്കാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

1 / 5വെള്ളി ആഭരണങ്ങൾ പണയം വച്ചും ഇനി വായ്പയെടുക്കാം. വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതൽ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ആർ ബി ഐ ഈയിടെ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽക്കാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. (Image Credit: Getty Images)

വെള്ളി ആഭരണങ്ങൾ പണയം വച്ചും ഇനി വായ്പയെടുക്കാം. വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതൽ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ ആർ ബി ഐ ഈയിടെ അവതരിപ്പിച്ചിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽക്കാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. (Image Credit: Getty Images)

2 / 5

വാണിജ്യ ബാങ്കുകൾ (സ്മാൾ ഫിനാൻസ്, റീജിണൽ റൂറൽ ബാങ്കുകൾ), അർബൻ, റൂറൽ കോർപ്പറേറ്റീവ് റൂറൽ ബാങ്കുകൾ, എൻ ബി എഫ് സി , ഹൌസിങ് കമ്പനികൾ എന്നിവയ്ക്കൊക്കെ വെള്ളി വായ്പ നൽകാൻ കഴിയും. (Image Credit: Getty Images)

3 / 5

സ്വർണത്തെ പോലെ തന്നെ വെള്ളി ആഭരണങ്ങൾ, കോയിനുകൾ എന്നിവക്ക് വായ്പ ലഭിക്കുന്നതാണ്. എന്നാൽ വെള്ളി ബാറുകൾ , വെള്ളിയിൽ നിക്ഷേപം നടത്തുന്ന ഇ ടി എഫുകൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവ ഈടായി നൽകാൻ പറ്റില്ല. (Image Credit: Getty Images)

4 / 5

വെള്ളി വായ്പയുടെയും തിരിച്ചടവ് കാലാവധി 12 മാസമായി ചുരുക്കിയിട്ടുണ്ട്. ഈടായി ലഭിച്ച സ്വർണമോ വെള്ളിയോ ഉപയോഗിച്ച് കൊണ്ട് മറ്റൊരു വായ്പ എടുക്കാൻ പാടില്ല. പരമാവധി 10 കിലോഗ്രാം വെള്ളി ആഭരങ്ങൾ വരെ മാത്രമാണ് വായ്പക്കായി നൽകാൻ പാടുള്ളു. (Image Credit: Getty Images)

5 / 5

വെള്ളി നാണയമാണ് ആണെങ്കിൽ 500 ഗ്രാം വരെയെ പണയം വയ്ക്കാൻ കഴിയുകയുള്ളൂ. വെള്ളി വിലയുടെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. രണ്ടര ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് 85 ശതമാനം വരെ വായ്പ ലഭിക്കുന്നത്. എന്നാൽ 5 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും