വെള്ളി പാദസരം വാങ്ങാൻ പ്ലാനുണ്ടോ? നൽകേണ്ടത് ഇത്രയും രൂപ | Silver Rate Today, How much should pay when buying silver anklet Malayalam news - Malayalam Tv9

Silver Rate: വെള്ളി പാദസരം വാങ്ങാൻ പ്ലാനുണ്ടോ? നൽകേണ്ടത് ഇത്രയും രൂപ

Published: 

12 Oct 2025 17:00 PM

Silver Rate Today: 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 12 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ വെള്ളി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ വെള്ളി ആഭരണങ്ങൾക്ക് നൽകേണ്ട തുക എത്രയാണെന്ന് അറിയാം..

1 / 5വിപണിയിൽ റെക്കോർഡുകൾ‌ ഭേദിച്ച് വെള്ളി വില കുതിക്കുകയാണ്. 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 12 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ വെള്ളി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ വെള്ളി ആഭരണങ്ങൾക്ക് നൽകേണ്ട തുക എത്രയാണെന്ന് അറിയാം..(Image Credit: Getty Image)

വിപണിയിൽ റെക്കോർഡുകൾ‌ ഭേദിച്ച് വെള്ളി വില കുതിക്കുകയാണ്. 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 12 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിൽ വെള്ളി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ വെള്ളി ആഭരണങ്ങൾക്ക് നൽകേണ്ട തുക എത്രയാണെന്ന് അറിയാം..(Image Credit: Getty Image)

2 / 5

കേരളത്തിൽ ഇന്ന് വെള്ളി വില ഗ്രാമിന് 190 രൂപയും കിലോഗ്രാമിന് 1,90,000 രൂപയുമാണ്. വിവിധ നഗരങ്ങളിലെ വിപണിവില അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. (Image Credit: Getty Image)

3 / 5

വെള്ളി പാദസരത്തിന്റെ ഡിസൈനും വലുപ്പവും അനുസരിച്ച് ഭാരം വ്യത്യാസപ്പെട്ടേക്കാം. ഇവയ്ക്ക് 15 ഗ്രാം മുതൽ 40 ഗ്രാം വരെ ഭാരം ഉണ്ടാവാം. കൂടാതെ പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി കണക്കാക്കിയാൽ വെള്ളി പാദസരത്തിന് ഏകദേശം 3,500 മുതൽ 10,000 വരെ വില വരും. (Image Credit: Getty Image)

4 / 5

ഭാരം കുറഞ്ഞ കൊലുസുകൾക്ക് 3,500 - 5,000 രൂപയ്ക്ക് ലഭിക്കും. എന്നാൽ, ഭാരം കൂടിയവയ്ക്ക് 6,000 രൂപയ്ക്ക് മുകളിലായിരിക്കും വില. വെള്ളി വിലയിലെ വർദ്ധനവ് നിക്ഷേപകർക്കും വ്യാപാരികൾക്കും ആശ്വാസമാകുന്നു. (Image Credit: Getty Image)

5 / 5

അതേസമയം, സ്വർണവില റെക്കോർഡുകൾ‌ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഒരു പവന് 91,720 രൂപയാണ് വില. ഒരു ​ഗ്രാമിന് 11,465 രൂപയാണ് വില. ആറു മാസത്തിനിടെ 30 ശതമാനം വില വര്‍ധനവാണ് രാജ്യാന്തര വിലയിലുണ്ടായത്. (Image Credit: Getty Image)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം