Sindhu Krishna: ‘ഓസിയുടെ കരുതൽ കാണുന്നതിൽ സന്തോഷം; ഞാനും പൊസസീവായിരുന്നു’; സിന്ധു കൃഷ്ണ
Sindhu Krishna Praises Diya Krishna: കുഞ്ഞിനെ വളർത്തുന്നതിൽ ശ്രദ്ധ കാണിക്കുന്നില്ലെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ദിയ കുഞ്ഞിന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ നൽകുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ.

സോഷ്യൽ മീഡിയയിൽ എന്നും ചർച്ച വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും കുടുംബവും. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് ദിയയ്ക്ക് ആദ്യത്തെ ആൺ കുഞ്ഞ് പിറന്നത്. എന്നാൽ ഇതിനു ശേഷം ദിയയക്ക് പിന്തുണയ്ക്കൊപ്പം വിമർശനങ്ങളും ഉയർന്നിരുന്നു. (Image Credits: Instagram)

കുഞ്ഞിനെ വളർത്തുന്നതിൽ ശ്രദ്ധ കാണിക്കുന്നില്ലെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ദിയ കുഞ്ഞിന്റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ നൽകുന്നുണ്ടെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ.

ഓമിക്ക് ഓസിക്കൊപ്പം തന്നെയായിരിക്കണമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഓസി അത് ആസ്വദിക്കുന്നുണ്ട്. അഹാന ജനിച്ചപ്പോൾ താനും അങ്ങനെയായിരുന്നു. അഹാന എന്നും തനിക്കൊപ്പമായിരുന്നു. വളരെ പൊസസീവായിരുന്നു.

നമ്മളോട് കുട്ടിക്ക് തോന്നുന്ന അറ്റാച്ച്മെന്റുണ്ടല്ലോ അത് ആദ്യമായി അനുഭവിക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്. എപ്പോഴും കുഞ്ഞിനെ കെെയിലെടുക്കാൻ തോന്നും. ഓസിയും അത് എക്സ്പീരിയൻസ് ചെയ്യുന്നുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

എന്നും ഓസി കുഞ്ഞിനൊപ്പമാണ്. കുഞ്ഞിന്റെ കാര്യത്തിലുള്ള ഓസിയുടെ കരുതൽ കാണുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. പക്ഷെ പിന്നീടുള്ള കുഞ്ഞിനോട് ആദ്യം തോന്നിയ അത്ര തോന്നില്ലെന്നും സിന്ധു പറയുന്നു.