'ഓം പരമാത്മ' ദൈവികമായ വാക്ക്; കളിയാക്കുന്നത് അപകടകരം'; വ്യാപക വിമർശനത്തിൽ പ്രതികരിച്ച് വിജയ് മാധവ് | singer vijay madhav and actress devika nambiar reacts on criticism against her new born baby name Malayalam news - Malayalam Tv9

Devika Nambiar- Vijay Madhav: ‘ഓം പരമാത്മ’ ദൈവികമായ വാക്ക്; കളിയാക്കുന്നത് അപകടകരം’; വ്യാപക വിമർശനത്തിൽ പ്രതികരിച്ച് വിജയ് മാധവ്

Published: 

10 Feb 2025 13:32 PM

Singer Vijay Madhav and Actress Devika Nambiar: പേടിപ്പിക്കാൻ പറയുന്നതല്ലെന്നും അതൊക്കെ അത്ര പവർഫുളായിട്ടുള്ള വാക്കാണെന്നും താരം പറയുന്നു. പേരിന്റെ അർത്ഥം തനിക്ക് പറയണമെന്നുണ്ടെന്നും.എന്നാൽ താൻ പറഞ്ഞാൽ അത് നാളെ തന്നെ ട്രോളാകുമെന്നും താരം പറയുന്നു.

1 / 6ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ്  ഗായകൻ വിജയ് മാധവും മിനിസ്‌ക്രീന്‍ താരം ദേവിക നമ്പ്യാരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇവ വലിയ രീതിയിൽ ശ്ര​ദ്ധനേടാറുണ്ട്. അടുത്തിടെയാണ് താരദമ്പതികൾക്ക് വീണ്ടും ഒരു കുഞ്ഞ് പിറന്നത്.(image credits:instagram)

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ഗായകൻ വിജയ് മാധവും മിനിസ്‌ക്രീന്‍ താരം ദേവിക നമ്പ്യാരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇവ വലിയ രീതിയിൽ ശ്ര​ദ്ധനേടാറുണ്ട്. അടുത്തിടെയാണ് താരദമ്പതികൾക്ക് വീണ്ടും ഒരു കുഞ്ഞ് പിറന്നത്.(image credits:instagram)

2 / 6

ഇവർ തന്നെയാണ് പെൺ കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ കുഞ്ഞിന് പേരിട്ടതും ഇവർ പങ്കുവച്ചിരുന്നു. ‘ഓം പരമാത്മാ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. എല്ലാം ദൈവം തോന്നിപ്പിച്ചതാണെന്നാണ് വിജയ് പറയുന്നത്.(image credits:instagram)

3 / 6

കുട്ടി ജനിക്കുന്നതിനു മുൻപെ ആണാണോ പെണ്ണാണോ എന്ന് അറിയിലെന്നും ആ സമയത്ത് മനസിൽ തോന്നിയ പേരാണ് ഇതെന്നുമാണ് വിജയ് വീഡിയോയിൽ പറഞ്ഞത്. ഒരുപാട് സ്പിരിച്വൽ പവർ ഉണ്ടെന്ന് താൻ വിശ്വസിക്കുന്ന ഒരു പേരാണ് ഇതെന്നും താരം പറഞ്ഞിരുന്നു. (image credits:instagram)

4 / 6

ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങളാണ് ഉണ്ടായത്.ആ കുട്ടി വലുതാകുമ്പോൾ ചോദിക്കുമെന്നും ആ കുട്ടിയുടെ ഭാവി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരദമ്പതികൾ. (image credits:instagram)

5 / 6

ഈ പേര് എന്താണെന്നും അതിന്റെ അർത്ഥം എന്താണെന്നും അറിയാതെയാണ് ആളുകൾ വിമർശിക്കുന്നത് എന്നാണ് വിജയ് പറയുന്നത്. 'ഓം പരമാത്മ' ദൈവികമായ വാക്കാണ് അതൊക്കെ കളിയാക്കുന്നത് തന്നെ അപകടകരമാണെന്നാണ് വിജയ് പറയുന്നത്. (image credits:instagram)

6 / 6

പേടിപ്പിക്കാൻ പറയുന്നതല്ലെന്നും അതൊക്കെ അത്ര പവർഫുളായിട്ടുള്ള വാക്കാണെന്നും താരം പറയുന്നു. പേരിന്റെ അർത്ഥം തനിക്ക് പറയണമെന്നുണ്ടെന്നും.എന്നാൽ താൻ പറഞ്ഞാൽ അത് നാളെ തന്നെ ട്രോളാകുമെന്നും താരം പറയുന്നു.(image credits:instagram)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം