അന്ന് നല്ലൊരു ശമ്പളം പോലും ഇല്ലായിരുന്നു, ആരതി എന്നെ വിശ്വസിച്ച് വിവാഹത്തിന് സമ്മതിച്ചു'; ശിവകാർത്തികേയൻ | Sivakarthikeyan Says Wife Aarthy Supported Him Before His Film Career Success Malayalam news - Malayalam Tv9

Sivakarthikeyan: ‘അന്ന് നല്ലൊരു ശമ്പളം പോലും ഇല്ലായിരുന്നു, ആരതി എന്നെ വിശ്വസിച്ച് വിവാഹത്തിന് സമ്മതിച്ചു’; ശിവകാർത്തികേയൻ

Updated On: 

02 Sep 2025 14:14 PM

Sivakarthikeyan About His Wife Aarthy: താൻ നടനാകുന്നതിന് മുൻപ് തന്നെ ആരതി വിവാഹത്തിന് സമ്മതിച്ചുവെന്നും, അതിന് താൻ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും ശിവകാർത്തികേയൻ പറഞ്ഞു.

1 / 5നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് തന്നെ വിവാഹം കഴിക്കാൻ ആരതി സമ്മതിച്ചതെന്ന് നടൻ ശിവകാർത്തികേയൻ. തനിക്ക് ജീവിതത്തിൽ ഭാര്യ നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏറ്റവും പുതിയ ചിത്രമായ 'മദ്രാസി'യുടെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. (Image Credits: Sivakarthikeyan Facebook)

നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് തന്നെ വിവാഹം കഴിക്കാൻ ആരതി സമ്മതിച്ചതെന്ന് നടൻ ശിവകാർത്തികേയൻ. തനിക്ക് ജീവിതത്തിൽ ഭാര്യ നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏറ്റവും പുതിയ ചിത്രമായ 'മദ്രാസി'യുടെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. (Image Credits: Sivakarthikeyan Facebook)

2 / 5

സിനിമയിൽ വിജയിക്കുന്നതിന് മുമ്പ് ജീവിതത്തിൽ പിന്തുണച്ച ആളുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ. തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് തന്റെ കോളേജിലെ സുഹൃത്തുക്കളാണെന്നും, അവരാണ് സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചതെന്നും നടൻ പറഞ്ഞു. (Image Credits: Sivakarthikeyan Facebook)

3 / 5

താൻ നടനാകുന്നതിന് മുൻപ് തന്നെ ആരതി വിവാഹത്തിന് സമ്മതിച്ചുവെന്നും, അതിന് താൻ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും ശിവകാർത്തികേയൻ പറയുന്നു. യാതൊന്നും പ്രതീക്ഷിക്കാതെ, തനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് തന്നെ വിശ്വസിച്ച് ആരതി വിവാഹത്തിന് സമ്മതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. (Image Credits: Sivakarthikeyan Facebook)

4 / 5

അതേസമയം, ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് 'മദ്രാസി'. മലയാളത്തിൽ നിന്നും നടൻ ബിജുമേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശിവകാർത്തികേയൻ്റെ 23-ാമത് ചിത്രമാണിത്. (Image Credits: Sivakarthikeyan Facebook)

5 / 5

ശ്രീലക്ഷ്‌മി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ വിദ്യുത് ജംവാൾ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്‌മിണി വസന്ത് എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. (Image Credits: Sivakarthikeyan Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും