വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ? ഗുണങ്ങളോടൊപ്പം ചില വലിയ അപകടങ്ങളും പതിയിരിപ്പുണ്ട്! | Sleeping With Your Dog: Hidden Health Risks and Mental Benefits Explained Malayalam news - Malayalam Tv9

വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ? ഗുണങ്ങളോടൊപ്പം ചില വലിയ അപകടങ്ങളും പതിയിരിപ്പുണ്ട്!

Published: 

06 Nov 2026 | 01:09 PM

The Pros and Cons of Sharing Your Bed With Dogs and Cats: നായ്ക്കളെയും പൂച്ചകളെയും കൂട്ടിലിട്ട് വളർത്തുന്നതിനേക്കാൾ വീടിനുള്ളിൽ വളർത്താനാണ് ഇപ്പോൾ ആളുകൾ ആഗ്രക്കുന്നത്. പലരും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ കട്ടിലിൽ ഒപ്പം കിടത്തിയാണ് രാത്രി ഉറങ്ങാറുള്ളത്. എന്നാൽ നായകൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളുടെ ഒപ്പം കിടന്നുറങ്ങുന്നത് നമ്മുടെ ആരോഗ്യത്തെയും സ്വാഭാവിക ഉറക്കത്തെയും എങ്ങനെ ബാധിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളും ദോഷങ്ങളും ഇതിലുണ്ട്.

1 / 5
നായ്ക്കൾക്കൊപ്പം കിടക്കുന്നത് ഉറക്കം കെടുത്തുമോ എന്നതിൽ പല അഭിപ്രായങ്ങളുണ്ട്. 2017-ൽ നടന്ന പഠനത്തിൽ നായയെ ബെഡ്‌റൂമിൽ കിടത്തുന്നത് കുഴപ്പമില്ലെന്നും, എന്നാൽ ഒരേ കിടക്കയിൽ കിടത്തുന്നത് മനുഷ്യരുടെ ഉറക്കത്തെ ബാധിക്കുമെന്നും പറയുന്നു. നായ്ക്കൾ ചെറിയ ശബ്ദം കേട്ടാൽ പോലും പെട്ടെന്ന് ഉണരുന്ന പ്രകൃതക്കാരാണ്. രാത്രിയുള്ള അവരുടെ അനക്കങ്ങൾ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്താൻ കാരണമാകും. (Image Credit source: Getty Images)

2 / 5
എന്നാൽ ഇതിന് ചില ഗുണങ്ങളുമുണ്ട്. നായ്ക്കൾക്കൊപ്പം കിടന്നുറങ്ങുന്നത് മനുഷ്യർക്ക് വലിയ മാനസിക ആശ്വാസം നൽകും. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും മാനസിക സമ്മർദ്ദം ഉള്ളവർക്കും ഇതൊരു മികച്ച പരിഹാരമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും വലിയ സന്തോഷം നൽകാനും പ്രിയപ്പെട്ട മൃഗങ്ങളോടൊപ്പമുള്ള സമയം നമ്മെ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

3 / 5
ദോഷവശങ്ങൾ നോക്കുകയാണെങ്കിൽ, നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ അലർജി വലിയൊരു പ്രശ്നമാണ്. നായ്ക്കൾ പുറത്ത് മണ്ണിലും മറ്റും കളിച്ചിട്ട് വരുമ്പോൾ ശരീരത്തിൽ പൊടിയും മറ്റ് അലർജിക്ക് കാരണമാകുന്ന വസ്തുക്കളും കൊണ്ടുവരാൻ സാധ്യതയുണ്ട്. ഇത് കട്ടിലിൽ എത്തുമ്പോൾ ആസ്ത്മ, ശ്വാസംമുട്ടൽ, തുമ്മൽ തുടങ്ങിയവ ഉള്ളവരെ വളരെ പെട്ടെന്ന് ബാധിക്കും.

4 / 5
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പല രോഗങ്ങൾ പകരാനും ഇത് കാരണമാകും. നമ്മുടെ നാട്ടിൽ നായ്ക്കളിൽ സാധാരണയായി കാണപ്പെടുന്ന പേൻ, ചെള്ള് എന്നിവ ബെഡിലെത്തുകയും അതുവഴി കടുത്ത ചർമ്മരോഗങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഉറക്കത്തിൽ നായ്ക്കൾ മുഖത്ത് നക്കുന്നതും മാന്തുന്നതും ബാക്ടീരിയകൾ പടരാൻ കാരണമാകും.

5 / 5
അതുപോലെ കൂർക്കം വലിക്കുന്നതോ എപ്പോഴും ഉമിനീർ ഒലിപ്പിക്കുന്നതോ ആയ നായ്ക്കൾക്കൊപ്പമുള്ള ഉറക്കം പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. അക്രമസ്വഭാവമുള്ള മൃഗങ്ങളെ കുട്ടികൾക്കൊപ്പം ഉറക്കുമ്പോൾ കടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതിനാൽ കട്ടിലിന് താഴെ നായ്ക്കൾക്കായി പ്രത്യേകം ബെഡ് ഒരുക്കുന്നതാണ് ആരോഗ്യത്തിനും നല്ല ഉറക്കത്തിനും ഏറ്റവും മികച്ച പരിഹാരം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി