കൊച്ചിയിൽ നടി ഉൾപ്പെട്ട മർദ്ദനക്കേസിൽ ട്വിസ്റ്റ്! ഇരയായ ഡോക്ടർക്കെതിരെ പീഡനക്കേസ്; ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങളും
ഡോക്ടർ ജോൺസൺ ജെ വർഗീസിനെതിരെയാണ് പീഡന പരാതി നൽകിയിരിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുവാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ട്.അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ ഫോൺ യുവതി പോലീസിന് കൈമാറിയതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉണ്ടാകുന്ന ഈ കാര്യങ്ങളും എന്നും സൂചന...........
കൊച്ചി: പ്രശസ്ത നടി ഉൾപ്പെട്ട കൊച്ചിയിലെ മർദ്ദന കേസിൽ ഇരയാക്കപ്പെട്ട ഡോക്ടർക്കെതിരെ പീഡനക്കേസ്. ഡോക്ടർ ജോൺസൺ ജെ വർഗീസിനെതിരെയാണ് പീഡന പരാതി നൽകിയിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ ഫോൺ യുവതി പോലീസിന് കൈമാറിയതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉണ്ടാകുന്ന ഈ കാര്യങ്ങളും എന്നും സൂചന.
പ്രസ്തുത ഡോക്ടറെ മർദ്ദിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം നടിയും നടനും അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതി നൽകിയ ഡോക്ടർക്കെതിരെയാണ് ഇപ്പോൾ പീഡനക്കേസ് നൽകിയിരിക്കുന്നത്.ഡോക്ടറെ മർദ്ദിച്ച കേസിൽ ഉൾപ്പെട്ട പ്രതിയുടെ ബന്ധവുമായി ഈ ഡോക്ടർക്ക് അടുപ്പം ഉണ്ടായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നുമായിരുന്നു കഴിഞ്ഞദിവസം എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്.
ALSO READ:ശബരിമല തീർത്ഥാടകർക്ക് ‘ശബരി പോർട്ടൽ’; ബസ്, ട്രെയിൻ, മെഡിക്കൽ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
കേസിലെ പ്രതിയുടെ ബന്ധുവാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ട്. ഡോക്ടർക്കെതിരെ പീഡനക്കേസ് എടുത്തിരിക്കുന്നത് ഇൻഫോപാർക്ക് പോലീസ് ആണ്. കടവന്ത്ര പോലീസ് ആണ് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ താരങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് ഈ ഡോക്ടർ ആക്രമിച്ച ഫോൺ കവർന്ന സംഭവത്തിൽ യുവ നടിയും നടനും ഉൾപ്പെടെയുള്ളവരെ പിടികൂടിയത്. കടവന്ത്ര പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത് തിങ്കളാഴ്ചയാണ്. കേസിന് ആസ്പദമായ സംഭവം നടന്നത് ഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്നാണ് പരാതി. ചികിത്സയ്ക്ക് എന്ന വ്യാജനെ വിളിച്ചുവരുത്തി അതിക്രമിച്ചു ഫോൺ തട്ടി എന്നാണ് കേസ്.
ENGLISH SUMMARY
A case of harassment has been filed against a doctor who was the victim in an assault case in Kochi—a case that also involves a well-known actress. The complaint has been lodged against Dr. Johnson J. Varghese. Reports indicate that a woman has handed over the doctor’s phone, which allegedly contains obscene content, to the police. It is suggested that these recent developments are a continuation of the incident that took place recently.