Mohanlal: ‘മോഹൻലാൽ എനിക്കൊരു ഭീഷണിയാകാൻ സാധ്യതയുണ്ട്, സൂക്ഷിക്കണം’! മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ
Mammootty’s Visionary About Mohanlal: അവൻ അടുത്ത് തന്നെ നായകനാകുമെന്നും തനിക്കൊരു ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത് . മോഹൻലാൽ ആ സമയത്ത് ഫുൾ ടൈം വില്ലനായിരുന്നു. ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്.

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര നിറവിലാണ് നടന്‍ മോഹന്‍ലാൽ. മലയാളികൾക്ക് ഒരു പോലെ അഭിമാനിക്കാവുന്ന ഈ നേട്ടം കാലങ്ങൾക്ക് മുൻപെ മമ്മൂട്ടി തിരിച്ചറിഞ്ഞിരുന്നു. മോഹൻലാലിന്റെ കഴിവ് തുടക്കം മുതൽ തിരിച്ചറിഞ്ഞ ഒരാളായിരുന്നു മമ്മൂട്ടിയെന്ന് ഒരിക്കൽ ശ്രീനിവാസൻ തന്നെ തുറന്നുപറഞ്ഞിരുന്നു. (Image Credits:PTI, Facebook)

ഇപ്പോഴിതാ ഇതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരിക്കൽ ന്യൂ വുഡ്ലാന്റ് ഹോട്ടലിൽ വെച്ച് ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്ന് തന്നോട് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശ്രീനിവാസൻ പറയുന്നത്. താൻ ആരാണെന്ന് ചോദിച്ചപ്പോൾ മോഹൻലാലിനെ എന്നാണ് താരം നൽകിയ മറുപടി.

അവൻ അടുത്ത് തന്നെ നായകനാകുമെന്നും തനിക്കൊരു ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത് . മോഹൻലാൽ ആ സമയത്ത് ഫുൾ ടൈം വില്ലനായിരുന്നു. ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്.

പ്രിയദർശനെ കുറിച്ചും മമ്മൂട്ടി പ്രവചിച്ചിരുന്നു. എഴുതാനൊക്കെ കഴിവുള്ളവനാണെന്നും ചെറിയൊരു ജീനിയസാണെന്നുമാണ് തന്നോട് പ്രിയദർശനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് എന്നാണ് ശ്രീനിവാസൻ പറയുന്നത്. മലയാള സിനിമയിൽ അവന് അവസരം കൃത്യമായി കിട്ടിയാൽ ചില കാര്യങ്ങളൊക്കെ ചെയ്യുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തിരുന്നു.

മോഹൻലാലിനെ കുറിച്ചും പ്രിയദർശനെ കുറിച്ചും മമ്മൂട്ടി തന്റെ അടുത്ത് നടത്തിയ പ്രവചനങ്ങളൊക്കെ ശരിയായി എന്നാണ് അന്ന് ശ്രീനിവാസൻ പറഞ്ഞത്. ഇപ്പോഴിതാ പുരസ്കാര നേട്ടത്തിനു പിന്നാലെ മമ്മൂട്ടി ചില്ലറക്കാരനല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.