ശ്രീനിവാസന്റെ ഭാര്യ, മമ്മൂട്ടിയുടെ കാമുകി; വിവാഹത്തോടെ സിനിമയോടും ലോകത്തോടും വിടപറഞ്ഞ നടി ശ്യാമ | Sreenivasan's wife, Mammootty's girlfriend; The tragic life of actress Shyama, who said goodbye to cinema and the world after marriage Malayalam news - Malayalam Tv9

Sreenivasan Movie Actress Shyama: ശ്രീനിവാസന്റെ ഭാര്യ, മമ്മൂട്ടിയുടെ കാമുകി; വിവാഹത്തോടെ സിനിമയോടും ലോകത്തോടും വിടപറഞ്ഞ നടി ശ്യാമ

Published: 

23 Dec 2025 21:18 PM

Sreenivasan Movie Actress Shyama: ഭർത്താവിന് ഒപ്പം ജയ്പൂരിലേക്ക് പോയ ശ്യാമ കുടുംബത്തിനുവേണ്ടി സിനിമ ഉപേക്ഷിച്ചു. എന്നാൽ ഏറെക്കാലം സന്തോഷകരമായ ഒരു കുടുംബ ജീവിതവും...

1 / 6മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖങ്ങളെല്ലാം മായുകയാണ്. നടൻ ശ്രീനിവാസന്റെ വിയോഗത്തോടെ  മലയാള സിനിമയ്ക്ക് വലിയ ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അത്തരത്തിൽ നമ്മെ വിട്ട് നിരവധി നടീനടന്മാരാണ് ഈ ലോകത്തോട് വിട പറഞ്ഞത്.  അത്തരത്തിൽ ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്യാമ. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചവയെല്ലാം തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രങ്ങൾ ആയിരുന്നു. (PHOTO: YOUTUBE SCREEN GRAB)

മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖങ്ങളെല്ലാം മായുകയാണ്. നടൻ ശ്രീനിവാസന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് വലിയ ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അത്തരത്തിൽ നമ്മെ വിട്ട് നിരവധി നടീനടന്മാരാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അത്തരത്തിൽ ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശ്യാമ. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചവയെല്ലാം തന്നെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രങ്ങൾ ആയിരുന്നു. (PHOTO: YOUTUBE SCREEN GRAB)

2 / 6

ചെയ്ത സിനിമയെല്ലാം തന്നെ ഇന്നും ആളുകൾ കാണുന്ന സൂപ്പർ ഹിറ്റ് പടങ്ങൾ. മാത്രമല്ല ശ്യാമ അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ മലയാളത്തിലെ അനശ്വര നടന്മാരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ശ്രീനിവാസൻ, മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു എന്നിങ്ങനെ മാഞ്ഞുപോയ ഒത്തിരി മുഖങ്ങൾക്കൊപ്പം തന്നെയാണ് ശ്യാമയും അഭിനയിച്ചത്. നായികാ വേഷങ്ങളിൽ മാത്രം എന്ന പിടിവാശി ഇല്ലാത്തതിനാൽ തന്നെ മനസ്സിൽ എപ്പോഴും കാത്തുസൂക്ഷിക്കാൻ പറ്റുന്ന അനശ്വരമായ ഒരുപാട് കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ചാണ് ശ്യാമ ഈ ലോകത്തോട് വിടപറഞ്ഞത്. (PHOTO: YOUTUBE SCREEN GRAB)

3 / 6

മലയാളത്തിലെ മഹാനടന്മാരുടെ ഭാര്യയായും കാമുകിയായും അനിയത്തിയായും എല്ലാം ശ്യാമ നിറഞ്ഞാടി. പരമേശ്വരനായരുടെയും ലളിതയുടെ മകളായാണ് താരം ജനിച്ചത്. സഞ്ചാരി എന്ന സിനിമയിൽ ബാലതാരമായി ആണ് ശ്യാമ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് പ്രണാമം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ഇടനാഴിയിൽ ഒരു കാലൊച്ച, കയ്യെത്തും ദൂരത്ത് എന്നീ നിരവധി ജനപ്രിയമായ സിനിമകളിൽ അഭിനയിച്ചു. അവയിൽ പ്രധാനമായ ഒരു സിനിമയായിരുന്നു കുടുംബപുരാണം. (PHOTO: YOUTUBE SCREEN GRAB)

4 / 6

ലോഹിതദാസ് എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബപുരാണം എന്ന ചിത്രത്തിൽ. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ശ്യാമ അവതരിപ്പിച്ചത്. അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭാര്യ കഥാപാത്രവുമായാണ് ശ്യാമ എത്തിയത്. ഇരുവരും തമ്മിലുള്ള പല സംഭാഷണങ്ങളും എല്ലാം ഇന്നും പ്രസക്തമായവയാണ്. കൂടാതെ ചിത്രത്തിൽ തിലകൻ ബാലചന്ദ്രമേനോൻ അംബിക കെപിഎസി ലളിത പാർവതി തുടങ്ങിയവരും അഭിനയിച്ചിരുന്നു. കൂടാതെ മമ്മൂട്ടി നായകനായ കുട്ടേട്ടൻ എന്ന സിനിമയിലും തന്റെ ഭവ്യമായ സൗന്ദര്യത്താൽ ശ്യാമ തിളങ്ങി. (PHOTO: YOUTUBE SCREEN GRAB)

5 / 6

ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ കാമുകിയായാണ് ശ്യാമ എത്തിയത്. ഒപ്പം ആർ സുകുമാരൻ സംവിധാനം ചെയ്ത പാദ മുദ്ര എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും ശ്യാമ അഭിനയിച്ചു. പിന്നീട് പാദമുദ്ര, മൂന്നാംമുറ, പൊന്മുട്ടയിടുന്ന താറാവ്, ഊഹക്കച്ചവടം, ഇസബല്ല എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് ശ്യാമ അഭിനയിച്ചത്. നടി പാർവതിയുടെ ഒരു അകന്ന ബന്ധു കൂടിയാണ് ശ്യാമ. നടിയുടെ യഥാർത്ഥ പേര് ജയലക്ഷ്മി എന്നായിരുന്നു. (PHOTO: YOUTUBE SCREEN GRAB)

6 / 6

സംവിധായകൻ ഭരതന്റെ ബന്ധുകൂടിയായിരുന്ന ജയലക്ഷ്മിക്ക് ശ്യാമ എന്ന പേര് നൽകിയത് ഭരതൻ തന്നെയാണ്. എന്നാൽ ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിട്ടും സിനിമയിൽ വലിയ രീതിയിൽ ഒരു മുന്നേറ്റം ശ്യാമയ്ക്ക് സാധ്യമായിരുന്നില്ല. ഒരു നാടക കമ്പനിക്കാരൻ ആയിരുന്നു ശ്യാമയെ വിവാഹം കഴിച്ചത്. പിന്നാലെ ഭർത്താവിന് ഒപ്പം ജയ്പൂരിലേക്ക് പോയ ശ്യാമ കുടുംബത്തിനുവേണ്ടി സിനിമ ഉപേക്ഷിച്ചു. എന്നാൽ ഏറെക്കാലം സന്തോഷകരമായ ഒരു കുടുംബ ജീവിതവും താരത്തിന് ഉണ്ടായിരുന്നില്ല. 1996 ഓഗസ്റ്റ് അഞ്ചിന് ഭർത്താവിന്റെ വീട്ടിൽ നിന്നും പൊള്ളലേറ്റു താരം മരിക്കുകയായിരുന്നു. (PHOTO: YOUTUBE SCREEN GRAB)

വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
റോഡിലെ ക്രിമിനലുകൾ
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ