Sugar Price Hike: എഥനോള്‍ ചതിച്ചു! പഞ്ചസാരയ്ക്കും മുട്ടയ്ക്കും വിലക്കയറ്റം, ഓണത്തിന് ഇനിയും വില കൂടും
Sugar Prices Surge Ahead of Onam in Kerala, Ethanol Push Drives More Hikes: കോഴിത്തീറ്റയ്ക്ക് വില വര്‍ധിച്ചതാണ് മുട്ട വില കൂടിയതിന് കാരണമായത്. 50 കിലോയുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് വില, 500 രൂപയുടെ വര്‍ധനവാണ് ഒറ്റടിക്ക് സംഭവിച്ചത്. ഇതോടൊപ്പം തന്നെ കോഴിയിറച്ചി വിലയും ഉയരുന്നുണ്ട്. നാടന്‍ മുട്ട ഒന്നിന് 10 രൂപയുമായിട്ടുണ്ട് വില.

പാചക വാതക വില വര്‍ധന തീര്‍ത്ത ആഘാതം വിട്ടുമാറും മുമ്പ് ഇതാ മറ്റൊരു വിലക്കയറ്റം കൂടി ഇന്ത്യക്കാരെ ബാധിച്ചിരിക്കുകയാണ്. രാജ്യത്ത് പഞ്ചസാരയുടെ വില റെക്കോഡ് കുതിപ്പില്‍. പഞ്ചസാരയുടേത് മാത്രമല്ല പിന്നാലെ മുട്ടയുടെ വിലയും ഉയരുകയാണ്. ഇത് രാജ്യത്തെ, കേക്ക്, ബിസ്‌ക്കറ്റ് ഉള്‍പ്പെടെയുള്ള പലഹാര വിപണിയെ സാരമായി ബാധിക്കുന്നു. ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്ന കണക്കുക്കൂട്ടലിലാണ് വ്യാപാരികള്‍. (Image Credit Source: Getty Images)

പഞ്ചസാരയുടെ മൊത്തവില കിലോയ്ക്ക് 50 രൂപയും മുട്ടയ്ക്ക് 7.50 രൂപയും കടന്നു. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 44 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വിലയാണ് ഇപ്പോള്‍ 50 കടന്നിരിക്കുന്നത്. പഞ്ചസാരയുടെയും മുട്ടയുടെയും വില മത്സരിച്ച് ഉയരുന്നത് പലഹാര വിപണിക്ക് വെല്ലുവിളിയാകുന്നതിനൊപ്പം കേരളത്തില്‍ വരാനിരിക്കുന്ന ഓണാഘോഷങ്ങളെയും സാരമായി ബാധിക്കാനിടയുണ്ട്.

കോഴിത്തീറ്റയ്ക്ക് വില വര്‍ധിച്ചതാണ് മുട്ട വില കൂടിയതിന് കാരണമായത്. 50 കിലോയുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപയാണ് വില, 500 രൂപയുടെ വര്‍ധനവാണ് ഒറ്റടിക്ക് സംഭവിച്ചത്. ഇതോടൊപ്പം തന്നെ കോഴിയിറച്ചി വിലയും ഉയരുന്നുണ്ട്. നാടന്‍ മുട്ട ഒന്നിന് 10 രൂപയുമായിട്ടുണ്ട് വില. എന്നാല്‍ മീന്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയത് കോഴിയിറച്ചിയുടെ വില കുറയുന്നതിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.

ഇ 20 പെട്രോളിനായി എഥനോള്‍ ഉത്പാദിപ്പിക്കുന്നതാണ് പഞ്ചസാര വില ഉയരുന്നതിന് കാരണമാകുന്നതെന്നാണ് വിവരം. കരിമ്പാണ് എഥനോള്‍ നിര്‍മിക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവും കരിമ്പ് തന്നെ. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന കരിമ്പ് എഥനോള്‍ ഉത്പാദിപ്പിക്കാനായി വിനിയോഗിക്കുന്നത് പഞ്ചസാര ഉത്പാദനത്തെ പ്രതിസന്ധിയിലാക്കുന്നു.

പഞ്ചസാര വില വര്‍ധിക്കുന്നത് വരാനിരിക്കുന്ന ഓണാഘോഷങ്ങള്‍ ചെലവേറിയതാക്കാന്‍ സാധ്യതയുണ്ട്. സദ്യയിലെ പ്രധാന വിഭവമായ പായസത്തിന് വലിയ അളവിലാണ് മലയാളികള്‍ പഞ്ചസാര ഉപയോഗിക്കുന്നത്. വില അടിക്കടി ഉയരുന്നത് സദ്യയുണ്ടാക്കാനുള്ള ചെലവ് ഇരട്ടിയാക്കും, പഞ്ചസാരയോടൊപ്പം പച്ചക്കറികളുടെയും വിലയില്‍ കാര്യമായ വര്‍ധനവ് സംഭവിക്കുന്നുണ്ട്.