319 രൂപയ്ക്ക് രണ്ട് കിലോ വെളിച്ചെണ്ണ, 5 രൂപയ്ക്ക് പഞ്ചസാര.... സപ്ലൈകോയിൽ ഓഫർ പെരുമഴ | Supplyco announces several offers and discounts, including two kilos of coconut oil for Rs 319 and sugar for Rs 5 Malayalam news - Malayalam Tv9

Supplyco: 319 രൂപയ്ക്ക് രണ്ട് കിലോ വെളിച്ചെണ്ണ, 5 രൂപയ്ക്ക് പഞ്ചസാര…. സപ്ലൈകോയിൽ ഓഫർ പെരുമഴ

Published: 

07 Nov 2025 09:42 AM

Supplyco Offers and Discounts: ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളുമായി സപ്ലൈകോ. വെളിച്ചെണ്ണ, പഞ്ചസാര, അരി, പുട്ടുപൊടി, തേയില തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

1 / 5319 രൂപ നിരക്കില്‍ കാർഡൊന്നിന് 1 ലിറ്റർ വെളിച്ചെണ്ണ വീതമാണ് സപ്ലൈകോ വഴി ലഭ്യമാകുന്നത്. എന്നാലിത് 2 ലിറ്ററായി വർദ്ധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാകും. (Image Credit: Getty Images)

319 രൂപ നിരക്കില്‍ കാർഡൊന്നിന് 1 ലിറ്റർ വെളിച്ചെണ്ണ വീതമാണ് സപ്ലൈകോ വഴി ലഭ്യമാകുന്നത്. എന്നാലിത് 2 ലിറ്ററായി വർദ്ധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാകും. (Image Credit: Getty Images)

2 / 5

സ്ത്രീ ഉപയോക്താക്കൾക്ക് സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് അനുവദിക്കും. ആയിരം രൂപയ്ക്ക് മുകളിൽ ഉത്പന്നം വാങ്ങുന്ന എല്ലാ ഉപയോക്താക്കൾക്കും ഒരുകിലോ പഞ്ചസാര 5 രൂപയ്ക്ക് നൽകും. (Image Credit: Getty Images)

3 / 5

500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. (Image Credit: Getty Images)

4 / 5

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും ഉണ്ടായിരിക്കും. ശബരി അപ്പപൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ ലഭ്യമാകും. (Image Credit: Getty Images)

5 / 5

വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉൽപന്നങ്ങൾക്ക് 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരിയോ പുഴുക്കലരിയോ നല്‍കി വന്നിരുന്നത് സ്ഥിരമായി നൽകും. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും