വെളിച്ചെണ്ണ 309 രൂപയ്ക്ക്, ഒരാൾക്ക് 2 ലിറ്റ‍ർ വീതം; വമ്പൻ ഓഫർ ഇവിടെ.... | Supplyco Christmas New Year Fair, One person can buy 2 liters of coconut oil for Rs 309 Malayalam news - Malayalam Tv9

Coconut Oil: വെളിച്ചെണ്ണ 309 രൂപയ്ക്ക്, ഒരാൾക്ക് 2 ലിറ്റ‍ർ വീതം; വമ്പൻ ഓഫർ ഇവിടെ….

Published: 

25 Dec 2025 | 09:51 AM

Coconut Oil Offer: സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ കുറച്ചിട്ടുണ്ട്. ക്രിസ്മസ് -പുതുവത്സര ഫെയറിന്റെ ഭാ​ഗമായാണ് വമ്പൻ വിലക്കുറവ്.

1 / 5ക്രിസ്മസ് കാലത്ത് അവശ്യസാധനങ്ങൾക്ക് വിലകുറവുമായി സപ്ലൈകോ. 280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവും നൽകുന്നുണ്ട്. ക്രിസ്മസ് -പുതുവത്സര ഫെയറിന്റെ ഭാ​ഗമായാണ് വമ്പൻ വിലക്കുറവ്.

ക്രിസ്മസ് കാലത്ത് അവശ്യസാധനങ്ങൾക്ക് വിലകുറവുമായി സപ്ലൈകോ. 280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവും നൽകുന്നുണ്ട്. ക്രിസ്മസ് -പുതുവത്സര ഫെയറിന്റെ ഭാ​ഗമായാണ് വമ്പൻ വിലക്കുറവ്.

2 / 5

20 കിലോഗ്രാം അരി 25 രൂപയ്ക്ക് ലഭിക്കുന്നതാണ്. . 500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വീണ്ടും കുറച്ചിട്ടുണ്ട്.

3 / 5

വെളിച്ചെണ്ണയും ലാഭകരമായി വാങ്ങിക്കാവുന്നതാണ്. സബ്‌സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി. ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കിയിട്ടുണ്ട്.

4 / 5

കൂടാതെ, ക്രിസ്മസിനോട് അനുബന്ധിച്ച് സാന്‍റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും സപ്ലൈകോ വഴി കിട്ടും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

5 / 5

സപ്ലൈക്കോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഈ കൂപ്പൺ ഉപയോ​ഗിച്ച് 50 രൂപ ഇളവ് നേടാം. (Image Credit: Social Media)

അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ