സയ്യിദ് മുഷ്താഖ് അലി ട്രോഫി: സൂര്യകുമാർ യാദവ് മുംബൈയെ നയിക്കും | Suryakumar Yadav likely to captain Mumbai in Syed Mushtaq Ali Trophy 2025-26 Malayalam news - Malayalam Tv9

Suryakumar Yadav: സയ്യിദ് മുഷ്താഖ് അലി ട്രോഫി: സൂര്യകുമാർ യാദവ് മുംബൈയെ നയിക്കും

Published: 

21 Nov 2025 10:13 AM

Suryakumar Yadav returns to domestic cricket: സൂര്യകുമാര്‍ യാദവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ നയിച്ചേക്കും. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും

1 / 5സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കും. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ആഭ്യന്തര ടി20 ക്രിക്കറ്റില്‍ കളിക്കാന്‍ സൂര്യകുമാര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു (Image Credits: PTI)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ സൂര്യകുമാര്‍ യാദവ് നയിച്ചേക്കും. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ആഭ്യന്തര ടി20 ക്രിക്കറ്റില്‍ കളിക്കാന്‍ സൂര്യകുമാര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു (Image Credits: PTI)

2 / 5

2026ലെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനുള്ള ശ്രമത്തിലാണ് സൂര്യകുമാര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കുന്നതിന്റെ ഈ തയ്യാറെടുപ്പിന്റെ ഭാഗമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ആദ്യ മത്സരം നവംബർ 26ന് ലഖ്‌നൗവിലാണ് (Image Credits: PTI)

3 / 5

ഡിസംബർ 6, 8 തീയതികളിൽ നടക്കുന്ന അവസാന രണ്ട് ലീഗ് മത്സരങ്ങളിൽ സൂര്യകുമാര്‍ യാദവ് കളിച്ചേക്കില്ല. ഡിസംബർ 9നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. കേരളം, റെയിൽ‌വേസ്, വിദർഭ, ആന്ധ്ര, അസം, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ ടീമുകള്‍ക്കെതിരെയാണ് മുംബൈയ്ക്ക് ലീഗ് മത്സരങ്ങളുള്ളത് (Image Credits: PTI)

4 / 5

ഈ വർഷം ആദ്യം വിദർഭയ്‌ക്കെതിരെ രഞ്ജി ട്രോഫി സെമിഫൈനലിലാണ് സൂര്യകുമാര്‍ മുംബൈയ്ക്ക് വേണ്ടി അവസാനം കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് താരം. ഇന്ത്യന്‍ ടീമിന് വേണ്ടി സമീപകാലത്ത് മോശം പ്രകടനമാണ് സൂര്യ കാഴ്ചവച്ചത് (Image Credits: PTI)

5 / 5

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ഫോം വീണ്ടെടുക്കാനാകും സൂര്യയുടെ ശ്രമം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ കളിക്കുന്നത് (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും