8000mAh ബാറ്ററിയുള്ള ടെക്നോ പോവ 8 5ജിയുടെ പ്ലാസ്മ ഓറഞ്ച് വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Tecno Pova 8 5G Plasma Orange color variant launched: ടെക്നോ തങ്ങളുടെ പോവ സീരീസിൽ ഈ വർഷം ജൂണിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ 8 5ജി. അന്ന് 16-ബിറ്റ് വൈറ്റ്', 'ടെർമിനൽ ഗ്രീൻ' എന്നീ കളർ ഓപ്ഷനുകളിലായിരുന്നു ഈ ഫോൺ എത്തിയത്. എന്നാലിപ്പോൾ പുതിയ പ്ലാസ്മ ഓറഞ്ച് ഉൾപ്പെട മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

ടെക്നോ പോവ 8 5ജി പ്ലാസ്മ ഓറഞ്ച് കളർ വേരിയന്റ് (POVA 8 5G Plasma Orange color variant) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ടെക്നോ തങ്ങളുടെ പോവ സീരീസിൽ ഈ വർഷം ജൂണിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ടെക്നോ പോവ 8 5ജി. അന്ന് 16-ബിറ്റ് വൈറ്റ്', 'ടെർമിനൽ ഗ്രീൻ' എന്നീ കളർ ഓപ്ഷനുകളിലായിരുന്നു ഈ ഫോൺ എത്തിയത്. എന്നാലിപ്പോൾ പുതിയ പ്ലാസ്മ ഓറഞ്ച് ഉൾപ്പെട മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. (Image credit: Techno)

പുതിയ കളർ ഓപ്ഷനിൽ എത്തി എന്നത് മാറ്റി നിർത്തിയാൽ ജൂണിൽ ലോഞ്ച് ചെയ്ത മോഡലുമായി പുതിയ വേരിയന്റിന് വ്യത്യാസങ്ങളൊന്നുമില്ല, ഫീച്ചറുകൾ സമാനമാണ്. വിലയും അന്നത്തേത് തന്നെ. എന്നാലിപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ട് ലഭ്യമാണ്. പോവ 8 5G-യുടെ 'പ്ലാസ്മ ഓറഞ്ച്' കളർ വേരിയന്റിന് 29,999 രൂപയാണ് വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ ഈ ടെക്നോ 5ജി ഫോണിന് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 27999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും. ഇന്ന് മുതൽ തന്നെ ഈ പുതിയ വേരിയന്റിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഇത് സ്വന്തമാക്കാം.

ത്രികോണാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളും റിയർ ക്യാമറകൾക്ക് ഒപ്പം സ്ഥിതി ചെയ്യുന്ന 'അലൈവ് മാട്രിക്സ് ഡിസ്‌പ്ലേ'യും ഈ പുതിയ വേരിയന്റിലും നിലനിർത്തിയിട്ടുണ്ട്. 8000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് ഈ ഫോണിന്റെ മറ്റൊരു ആകർഷണം. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്.

2.4GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രൊസസർ ആണ് പോവ 8 5ജിക്ക് കരുത്ത് പകരുന്നത്. ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഇതിലടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16ൽ ആണ് പ്രവർത്തനം. രണ്ട് OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 144Hz 6.76-ഇഞ്ച് FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, മാലി-G610 GPU, 6GB/ 8GB LPDDR5X റാം, 128GB UFS 2.2 സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് ഫീച്ചറുകൾ.