നിങ്ങൾ മദ്യം ഒന്ന് ഒഴിവാക്കി നോക്കൂ... കരളു മാത്രമല്ല രക്ഷപെടുക | Teetotaler Benefits: The Vast Health Benefits of Avoiding alcohol Malayalam news - Malayalam Tv9

Teetotaler Benefits: നിങ്ങൾ മദ്യം ഒന്ന് ഒഴിവാക്കി നോക്കൂ… കരളു മാത്രമല്ല രക്ഷപെടുക

Published: 

13 Nov 2025 15:07 PM

Health Benefits of Avoiding alcohol: മദ്യം വിഷാദം, ഉത്കണ്ഠ, ഓർമ്മക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യം ഒഴിവാക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും കൂടുതൽ വ്യക്തമായി ചിന്തിക്കാനും സഹായിക്കുന്നു.

1 / 5മദ്യം ഒഴിവാക്കുന്നത് നല്ലതാണ് എന്ന് നമുക്കെല്ലാം അറിയാം. പക്ഷെ എന്തെല്ലാം ​ഗുണങ്ങളുണ്ടെന്ന് അറിയുമോ? ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ ഗുരുതരമായ കരൾ രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നു. കരളിന് സ്വയം ശുദ്ധീകരിക്കാനും കേടുപാടുകൾ പരിഹരിക്കാനും സമയം ലഭിക്കുന്നു.

മദ്യം ഒഴിവാക്കുന്നത് നല്ലതാണ് എന്ന് നമുക്കെല്ലാം അറിയാം. പക്ഷെ എന്തെല്ലാം ​ഗുണങ്ങളുണ്ടെന്ന് അറിയുമോ? ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ ഗുരുതരമായ കരൾ രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നു. കരളിന് സ്വയം ശുദ്ധീകരിക്കാനും കേടുപാടുകൾ പരിഹരിക്കാനും സമയം ലഭിക്കുന്നു.

2 / 5

അമിത മദ്യപാനം രക്തസമ്മർദ്ദം ഉയർത്താനും ഹൃദയ പേശികളെ ദുർബലപ്പെടുത്താനും ഹൃദയ താളപ്പിഴകൾക്കും കാരണമാകും. മദ്യം പൂർണ്ണമായി ഒഴിവാക്കുമ്പോൾ ഈ അപകടസാധ്യതകൾ കുറയുകയും ഹൃദയത്തിന് കൂടുതൽ ആരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

3 / 5

മദ്യം വിഷാദം, ഉത്കണ്ഠ, ഓർമ്മക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യം ഒഴിവാക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും കൂടുതൽ വ്യക്തമായി ചിന്തിക്കാനും സഹായിക്കുന്നു. കൂടാതെ, രാത്രിയിൽ തടസ്സമില്ലാത്തതും ആഴത്തിലുള്ളതുമായ ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.

4 / 5

മദ്യം കലോറി കൂടുതലുള്ളതാണ് , പ്രത്യേകിച്ചും പലതരം മിശ്രിത പാനീയങ്ങൾ. മദ്യം ഒഴിവാക്കുന്നത് അനാവശ്യ കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുന്നു.

5 / 5

മദ്യപാനം വായ, അന്നനാളം, കരൾ, സ്തനം, വൻകുടൽ, മലാശയം തുടങ്ങിയ ഭാഗങ്ങളിലെ കാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം ഒഴിവാക്കുന്നത് ഈ കാൻസറുകൾ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ