Cooking Oil Limit: ഒരു കുടുംബം ഒരുമാസം ഉപയോഗിക്കേണ്ട എണ്ണ എത്രയെന്ന് അറിയാമോ? അളവ് മാറിയാൽ ഹൃദയം പണിതരും
The cooking oil limit for a person: ശുദ്ധീകരിച്ച എണ്ണകൾ പരമാവധി ഒഴിവാക്കുക. ഉയർന്ന താപനിലയിലുള്ള രാസസംസ്‌കരണം വഴി ഇവയിൽ വിഷാംശങ്ങൾ കലരാനും ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

ഇന്ത്യൻ വിഭവങ്ങളിൽ എണ്ണ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാൽ നാം ഉപയോഗിക്കുന്ന എണ്ണയുടെ അളവും ഗുണനിലവാരവും ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എണ്ണയും ഹൃദ്രോഗ സാധ്യതകളും പണ്ടു മുതൽ തന്നെ പഠന വിഷയമാണ്. ആരോഗ്യമുള്ള ഒരാൾ ദിവസവും 3 മുതൽ 4 ടീസ്പൂൺ വരെ (15-20 മില്ലി) എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ഒരു കുടുംബത്തിന്റെ കണക്കെടുത്താൽ, നാലംഗ കുടുംബത്തിന് പ്രതിമാസം പരമാവധി 2 ലിറ്റർ വരെ ഉപയോഗിക്കാം.ഹൃദ്രോഗികൾക്ക് ഒരു മാസം പരമാവധി 750 മില്ലി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ഇന്ത്യൻ പാചകരീതിക്ക് ഏറ്റവും അനുയോജ്യം കടുകെണ്ണ ആണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഉയർന്ന സ്മോക്കിംഗ് പോയിന്റ് (250°C) ഉള്ളതിനാൽ പോഷകങ്ങൾ നഷ്ടപ്പെടില്ല. സൂര്യകാന്തി എണ്ണയും ഹൃദയത്തിന് നല്ലതാണ്.

ശുദ്ധീകരിച്ച എണ്ണകൾ പരമാവധി ഒഴിവാക്കുക. ഉയർന്ന താപനിലയിലുള്ള രാസസംസ്‌കരണം വഴി ഇവയിൽ വിഷാംശങ്ങൾ കലരാനും ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.