5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sun Magnetic Field: സൂര്യന്റെ കാന്തിക മണ്ഡലം മാറുന്നു; ഭൂമിയില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുമോ?

Sun Magnetic Field Change: സൂര്യനില്‍ കാന്തികപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സണ്‍സ്‌പോട് എന്ന ഘടനകള്‍ കാരണമാണ് ഈ ദിശതിരിയല്‍ നടക്കുന്നത്. സൗരവാതം, കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതും സണ്‍സ്‌പോട്ടുകളാണെന്നാണ് വിവരം.

shiji-mk
SHIJI M K | Updated On: 19 Jun 2024 18:13 PM
സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ ദിശ തിരിയാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.  നാസയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2013ലാണ് സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ ദിശ അവസാനമായി തിരിഞ്ഞത്.

1 / 6
ഇങ്ങനെ ഏകദേശം 11 വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന സൗരപ്രവര്‍ത്തനങ്ങളെ സോളാര്‍ സൈക്കിള്‍ എന്നാണ് പറയുന്നത്. 2024ന്റെ അവസാനം മുതല്‍ 2026 തുടക്കം വരെയാണ് ഈ പ്രതിഭാസം നടക്കുക എന്നാണ് ഗവേഷകര്‍ പറയുന്നത്.

2 / 6
ഒരു സോളാര്‍ മിനിമത്തില്‍ രണ്ട് വ്യക്തമായ ധ്രുവങ്ങളോടെയാണ് സൂര്യന്റെ കാന്തിമണ്ഡലം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സോളാര്‍ മാക്‌സിമം എത്തുന്നതോടെ ഇതിന്റെ ദിശ വളരെ സങ്കീര്‍ണമാകും.

3 / 6
സൂര്യനില്‍ കാന്തികപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സണ്‍സ്‌പോട് എന്ന ഘടനകള്‍ കാരണമാണ് ഈ ദിശതിരിയല്‍ നടക്കുന്നത്. സൗരവാതം, കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നതും സണ്‍സ്‌പോട്ടുകളാണെന്നാണ് വിവരം.

4 / 6
സണ്‍സ്‌പോട്ടുകള്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഈ ദിശ തിരിയലിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ഈ പ്രതിഭാസം മൂലം ഭൂമിയില്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

5 / 6
എന്നാല്‍ ഈ പ്രതിഭാസം മൂലം ഭൂമിക്ക് ചില ഗുണങ്ങളുമുണ്ട്. സൂര്യനില്‍ നിന്നും വികിരണങ്ങും സൗരവാതവും കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

6 / 6
Latest Stories