നീണ്ട ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി.
സിനിമയിൽ മറിയം എന്ന കഥാപാത്രമായി ശോഭന പ്രത്യക്ഷപ്പെടുന്നു.
നടിയുടേത് അതിഥി വേഷമാണ്
ഈ ക്യാരക്ടർ പോസ്റ്റർ ഇന്നാണ് പുറത്തു വിട്ടത്. സിനിമ റിലീസ് ചെയ്യാൻ 8 ദിവസമേ ബാക്കിയുള്ളൂ
ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല്‍ഹാസന്‍ വില്ലനായി എത്തുന്നു
ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.