AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Milk Drinking Issues: പാല് നല്ലതാണ്… പക്ഷെ ഈ പ്രശ്നങ്ങൾ ഉള്ളവർ കഴിക്കുന്നത് അപകടം

Lactose Intolerance: പ്രായമാകുമ്പോൾ ലാക്ടേസ് ഉത്പാദനം കുറയുന്നത് സാധാരണമാണ്. ചിലർക്ക് കുടലിന് അസുഖങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ കാരണം ലാക്ടേസ് ഉത്പാദനം താൽക്കാലികമായി കുറയുന്നത് കാണാം. ജന്മനായുള്ള ലാക്ടേസ് കുറവുള്ള: വളരെ അപൂർവമായ അവസ്ഥ ഉള്ളവരും ഉണ്ട്.

aswathy-balachandran
Aswathy Balachandran | Published: 31 May 2025 15:32 PM
പാൽ ഒരു സമീകൃത ആഹാരമാണ്. പാല് കഴിക്കുന്നത് ആരോ​ഗ്യത്തിനും നല്ലതാണ്. പക്ഷെ ചിലർ പാലു കുടിക്കുമ്പോൾ ഛർദ്ദിക്കുകയും ​ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ. ഇത് ഒരു ശാരീരിക പ്രശ്നമാണ്.

1 / 5
ലാക്ടോസ് ഇൻടോളറൻസ് എന്നാണ് ഈ അവസ്തയുടെ പേര്. പാലിലും പാൽ ഉൽപ്പന്നങ്ങളിലും കാണുന്ന ലാക്ടോസ് എന്ന പഞ്ചസാരയെ ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ്. ലാക്ടോസ് ദഹിപ്പിക്കാൻ ആവശ്യമായ 'ലാക്ടേസ്' എന്ന എൻസൈം ശരീരത്തിൽ കുറവോ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

2 / 5
ലാക്ടോസ് അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം 30 മിനിറ്റിനും 2 മണിക്കൂറിനും ഇടയിൽ സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങും.വയറുവേദന , വയറു വീർക്കൽ, വയറിളക്കം , ഗ്യാസ്, ഓക്കാനം, ചിലപ്പോൾ ഛർദ്ദി  എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണുക.

3 / 5
പ്രായമാകുമ്പോൾ ലാക്ടേസ് ഉത്പാദനം കുറയുന്നത് സാധാരണമാണ്. ചിലർക്ക് കുടലിന് അസുഖങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയകൾ കാരണം ലാക്ടേസ് ഉത്പാദനം താൽക്കാലികമായി കുറയുന്നത് കാണാം. ജന്മനായുള്ള ലാക്ടേസ് കുറവുള്ള: വളരെ അപൂർവമായ അവസ്ഥ ഉള്ളവരും ഉണ്ട്.

4 / 5
ഈ അവസ്തയ്ക്ക് പൂർണ്ണമായ ചികിത്സയില്ല. ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയോ അല്ലെങ്കിൽ അവയുടെ അളവ് കുറയ്ക്കുന്നതിലൂടെയോ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്നത് മാത്രമാണ് പ്രതിവിധി.

5 / 5