04 Dec 2025 22:24 PM
തൃക്കാർത്തികയോട് അനുബന്ധിച്ച് ഇഷ ഫൗണ്ടേഷൻ്റെ ആദിയോഗിയിൽ കാർത്തിക ദീപനാളങ്ങൾ തെളിഞ്ഞു
112 അടി നീളമുള്ള ആദിയോഗി ഭഗവാൻ ശിവൻ്റെ പ്രതിമ കാർത്തിക ദീപനാളങ്ങൾ കൊണ്ട് തിളങ്ങി.
ഒപ്പം ഇഷ യോഗ സെൻ്ററിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളായ ധ്യാനലിംഗം, സൂര്യ കുണ്ഡ മണ്ഡപം എന്നിവിടങ്ങളിലും കാർത്തിക ദീപങ്ങൾ തെളിയിച്ചു
എല്ലാവർഷവും കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തിൽ തൃക്കാർത്തിക നാളിൽ കാർത്തിക ദീപങ്ങൾ തെളിയിക്കാറുണ്ട്.
തമിഴ്നാടിന് പുറമെ കേരളത്തിലും ആന്ധ്ര പ്രദേശിലെ ചില ഇടങ്ങളിലാണ് കാർത്തിക ദീപം ആചരിക്കാറുള്ളത്.
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തികവിളക്ക് ആഘോഷിക്കുന്നത്