രാവിലെ തന്നെ തുമ്മലും ചീറ്റലും... തണുപ്പു മാത്രമല്ല പ്രശ്നം, ഒഴിവാക്കാൻ ചെയ്യേണ്ടത് | Tips to avoid a Morning Cold, follow these Simple Habits to Guard Against Winter Air Irritants Malayalam news - Malayalam Tv9

Morning Cold: രാവിലെ തന്നെ തുമ്മലും ചീറ്റലും… തണുപ്പു മാത്രമല്ല പ്രശ്നം, ഒഴിവാക്കാൻ ചെയ്യേണ്ടത്

Published: 

20 Dec 2025 17:23 PM

Tips to avoid a Morning Cold: കിടക്കവിരികൾ, പുതപ്പുകൾ എന്നിവയിൽ ഈർപ്പവും പൊടിയും തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവ കൃത്യമായി വെയിലത്തിട്ട് ഉണക്കിയെടുക്കുന്നത് അണുക്കളെയും പൊടിപടലങ്ങളെയും നശിപ്പിക്കാൻ സഹായിക്കും.

1 / 5മഞ്ഞുകാലമായതോടെ പലർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തുമ്മലും ചീറ്റലുമാണ്. ഇതിനു കാരണം മഞ്ഞാണ് എന്നാണ് പലരുടേയും ധാരണ. എന്നാൽ മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവുംസൂക്ഷ്മമായ പൊടിപടലങ്ങളും അലർജിക്കും രാവിലെയുള്ള ജലദോഷത്തിനും കാരണമായേക്കാം. ഇത് ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.

മഞ്ഞുകാലമായതോടെ പലർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തുമ്മലും ചീറ്റലുമാണ്. ഇതിനു കാരണം മഞ്ഞാണ് എന്നാണ് പലരുടേയും ധാരണ. എന്നാൽ മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവുംസൂക്ഷ്മമായ പൊടിപടലങ്ങളും അലർജിക്കും രാവിലെയുള്ള ജലദോഷത്തിനും കാരണമായേക്കാം. ഇത് ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്.

2 / 5

രാത്രികാലങ്ങളിലും അതിരാവിലെയും ജനാലകൾ അടച്ചിടുന്നത് പുറത്തെ തണുത്ത കാറ്റും ഈർപ്പവും മുറിക്കുള്ളിലേക്ക് കടക്കുന്നത് തടയാൻ സഹായിക്കും. അതിരാവിലെ പുറത്തിറങ്ങുമ്പോൾ മൂക്കും വായയും മൂടുന്ന വിധത്തിൽ മാസ്കോ ഷാളോ ഉപയോഗിക്കുന്നത് വായുവിലെ സൂക്ഷ്മമായ പൊടിപടലങ്ങൾ ശ്വസിക്കുന്നത് തടയും.

3 / 5

രാവിലെ എഴുന്നേറ്റാലുടൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കി ഇളംചൂടുവെള്ളത്തിൽ മുഖം കഴുകുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ താപനില നിലനിർത്താൻ സഹായിക്കും.

4 / 5

രാത്രി കിടക്കുന്നതിന് മുൻപോ അല്ലെങ്കിൽ രാവിലെ എഴുന്നേറ്റ ഉടനോ തുളസിയിലയോ മഞ്ഞളോ ഇട്ട വെള്ളത്തിൽ ആവി പിടിക്കുന്നത് ശ്വാസകോശത്തിലെ തടസ്സങ്ങൾ മാറാനും അലർജി കുറയ്ക്കാനും സഹായിക്കും.

5 / 5

കിടക്കവിരികൾ, പുതപ്പുകൾ എന്നിവയിൽ ഈർപ്പവും പൊടിയും തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവ കൃത്യമായി വെയിലത്തിട്ട് ഉണക്കിയെടുക്കുന്നത് അണുക്കളെയും പൊടിപടലങ്ങളെയും നശിപ്പിക്കാൻ സഹായിക്കും.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ