Tomato Price Hike: അടുക്കള ബജറ്റ് താളം തെറ്റും; റോക്കറ്റ് പോലെ കുതിച്ചുയർന്ന് തക്കാളി വില
Tomato Price Hike: കർണാടകയിൽ നിന്ന് ഉൾപ്പെടെ തക്കാളിയുടെ വരവ് കുറഞ്ഞതാണ് വിലവർധിക്കാൻ കാരണമെന്ന് വ്യാപരികൾ പറയുന്നു. പൂജ അടുത്തിരിക്കെ ഇനിയും വില ഉയരാനാണ് സാധ്യത.
തക്കാളിയുടെ വരവ് കുറഞ്ഞതാണ് വിലവർധിക്കാൻ കാരണമെന്ന് വ്യാപരികൾ പറയുന്നു. പൂജ അടുത്തിരിക്കെ ഇനിയും ഉയരാനാണ് സാധ്യത. ( Image Credits: David Talukdar/NurPhoto via Getty Images)
Follow Us
സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ തക്കാളിയ്ക്ക് 15 രൂപയാണ് വർധിച്ചത്. ഒരു ബോക്സ് തക്കാളിയ്ക്ക് മാർക്കറ്റിൽ 1150 രൂപയാണ് ഇന്നത്തെ വില. ( Image Credits: Sjo/ Getty Images Creative)
കഴിഞ്ഞയാഴ്ച ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നു വില്ല. ഇന്ന് 40 രൂപയ്ക്കാണ് മൊത്ത വ്യാപാരികൾ വിൽക്കുന്നതെങ്കിലും കടകളിൽ 50 രൂപയാണ് കിലോയ്ക്ക് വില. ( Image Credits: hdagli/ Getty Images Creative)
തക്കാളിയുടെ വരവ് കുറഞ്ഞതാണ് വിലവർധിക്കാൻ കാരണമെന്ന് വ്യാപരികൾ പറയുന്നു. പൂജ അടുത്തിരിക്കെ ഇനിയും ഉയരാനാണ് സാധ്യത. ( Image Credits: David Talukdar/NurPhoto via Getty Images)
മുരിങ്ങയ്ക്ക, ബീൻസ് എന്നിവയുടെ വിലയും ഉയർന്നു. കഴിഞ്ഞയാഴ്ച 35 രൂപയായിരുന്ന മുരിങ്ങയ്ക്കയ്ക്ക് 70 രൂപയാണ് ഇന്നത്തെ വില. ബീൻസിനും ഇതേ നിരക്കാണ്. ( Image Credits: Chris Griffiths/ Getty Images Creative)
സവാള ഉൾപ്പെടെയുള്ള ചില പച്ചക്കറികളുടെ വില കുറഞ്ഞിട്ടുണ്ട്. ( Image Credits: Firdous Nazir /Eyepix Group/Future Publishing via Getty)