തീയ്യേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ വിജയം ചിത്രം ഗോട്ട്- ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിലേക്ക് എത്തുകയാണ്. 2024 സെപ്റ്റംബർ 5-നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്.
വിജയ്‌യുടെ 68-ാമത്തെ ചിത്രം കൂടിയായിരുന്നു ഗോട്ട്. എങ്കിലും ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് ലഭിച്ചില്ല.
380 മുതൽ 400 കോടി വരെ ശരാശരി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോക്സോഫീസിൽ നിന്നും 450 മുതൽ 455 കോടി വരെ ചിത്രം നേടിയെന്നാണ് വിക്കീ പീഡിയ കണക്കുകൾ
വെങ്കട് പ്രഭു, ഏഴിലരസു ഗുണശേഖരൻ, കെ.ചന്ദ്രു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത്.
ഒക്ടോബർ 3-ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് എജിഎസ് എൻ്റർടൈൻമെൻ്റ് നിർമ്മിച്ച ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് എത്തുന്നത്