ബാൽക്കണിയിൽ നിന്ന് പറിക്കാം ഈ പഴങ്ങൾ! ചട്ടികളിൽ വളർത്താവുന്ന ഫ്രൂട്ട് പ്ലാന്റുകൾ | Top Fruit Plants You Can Easily Grow in Your Balcony Garden Malayalam news - Malayalam Tv9

Gardening: ബാൽക്കണിയിൽ നിന്ന് പറിക്കാം ഈ പഴങ്ങൾ! ചട്ടികളിൽ വളർത്താവുന്ന ഫ്രൂട്ട് പ്ലാന്റുകൾ

Published: 

07 Nov 2026 | 02:32 PM

Easy Balcony Fruit Gardening: സ്വന്തമായി ഒരു ഫലവൃക്ഷത്തോട്ടം ഉണ്ടാക്കാൻ വലിയൊരു പറമ്പോ മുറ്റമോ വേണമെന്നില്ല. നിങ്ങളുടെ ചെറിയ ബാൽക്കണിയിലോ ടെറസിലോ രാസവസ്തുക്കളില്ലാത്ത പുതിയ പഴങ്ങൾ സ്വന്തമായി വളർത്തിയെടുക്കാൻ സാധിക്കും, ചെറിയ സ്ഥലങ്ങളിൽ നന്നായി വളരുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ ഫലവൃക്ഷങ്ങൾ പരിചയപ്പെടാം...

1 / 5
ചട്ടിയിലോ ഗ്രോ ബാഗുകളിലോ വളരെ നന്നായി വളരുന്ന ഒന്നാണ് നാരകം. ഇതിന്റെ ചെറിയ ഇനങ്ങൾ ബാൽക്കണി ഗാർഡനുകൾക്ക് അനുയോജ്യമാണ്. ദിവസവും 4 മുതൽ 6 മണിക്കൂർ വരെ സൂര്യപ്രകാശവും ആവശ്യത്തിന് വെള്ളവും ലഭിച്ചാൽ നാരകം വർഷം മുഴുവൻ കായ്കൾ തരും. ഇടയ്ക്കിടയ്ക്കുള്ള കമ്പ് കോതലും വളപ്രയോഗവും ഇതിന്റെ വളർച്ചയ്ക്ക് സഹായിക്കും. (Image Credit source: Getty Images, Unsplash)

2 / 5
പേരയാണ് മറ്റൊരു ഓപ്ഷൻ. കുറഞ്ഞ പരിപാലനം മതിയെന്നുള്ളത് പേരയെ ബാർകണികൾക്ക് ഏറ്റവും മികച്ചതാക്കുന്നു. ഇടത്തരം ചട്ടികളിൽ നട്ടുവളർത്താവുന്ന ഇതിന്റെ ചെറിയ ഇനങ്ങൾ പെട്ടെന്ന് കായ്ച്ചുതുടങ്ങും. നല്ല സൂര്യപ്രകാശവും ഈർപ്പമുള്ള മണ്ണും ഇതിന് ആവശ്യമാണ്.

3 / 5
ബാൽക്കണിയിലെ റെയിലിങ് പ്ലാന്ററുകളിലും തൂക്കിച്ചിപ്പുകളിലും വളർത്താൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് സ്ട്രോബെറി. നല്ല വെളിച്ചവും ഈർപ്പമുള്ള മണ്ണും ലഭിച്ചാൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഇവയിൽ പഴങ്ങൾ വന്നുതുടങ്ങും.

4 / 5
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ബാർകണികളിൽ വളർത്താൻ പറ്റിയ മറ്റൊരു പഴച്ചെടിയാണ് കുള്ളൻ പപ്പായ . വലിയ ചട്ടികളിൽ എളുപ്പത്തിൽ വളരുന്ന ഇവ കൃത്യമായ വെള്ളവും നല്ല മണ്ണും നൽകിയാൽ 8 മുതൽ 10 മാസത്തിനുള്ളിൽ ഫലം തന്നുതുടങ്ങും.

5 / 5
മാതളനാരകം ചട്ടികളിലേക്ക് എളുപ്പത്തിൽ ഇണങ്ങിച്ചേരുന്ന ഒന്നാണ്. ഇവയ്ക്ക് കൂടുതൽ വെള്ളം ആവശ്യമില്ലെങ്കിലും നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. കുള്ളൻ മാതള ഇനങ്ങൾ ബാൽക്കണിയ്ക്ക് കൂടുതൽ ഭംഗി നൽകുകയും വേഗത്തിൽ കായ്ക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി