Upcoming OTT Releases : ദിലീപിൻ്റെ ബാന്ദ്ര, ജയിലർ 2, ദി തേർഡ് മർഡർ; ഇനിയുമുണ്ട് നവംബറിൽ ഒടിടി റിലീസുകൾ
Malayalam Upcoming OTT Releases In November : കഴിഞ്ഞ ആഴ്ച മൂന്ന് മലയാളം ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയത്. ഈ ആഴ്ചയിൽ രണ്ട് മലയാളം ചിത്രങ്ങളാണ് ഒടിടിയിലേക്കെത്താൻ തയ്യാറെടുക്കുന്നത്. ഇവയ്ക്ക് പുറമെ ജയിലർ 2 പോലെയുള്ള അന്യഭാഷ ഹിറ്റുകളും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്.

ഈ ആഴ്ചത്തെ ഒടിടി റിലീസിൽ ശ്രദ്ധേയമായ മലയാളം ചിത്രമാണ് ദിലീപിൻ്റെ ബാന്ദ്ര. തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ബാന്ദ്ര ഒടിടിയിലേക്ക് എത്തുന്നത്. സീ5 ആണ് ബാന്ദ്രയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം നവംബർ 13-ാം തീയതി മുതൽ സീ5ൽ സംപ്രേഷണം ചെയ്യുന്നതാണ്. (Image Credit Source : Social Media)

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന രണ്ടാമത്തെ മലയാളം ചിത്രമാണ് ദി തേർഡ് മർഡർ. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത് മാനോരമ മാക്സാണ്. ചിത്രം നവംബർ 13-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

ഈ ആഴ്ചത്തെ ഏറ്റവും ശ്രദ്ധേയമായ ഒടിടി റിലീസാണ് ജയിലർ 2. സ്റ്റൈൽ മന്നൻ്റെയും കോളിവുഡ് ബോക്സ്ഓഫീസിലെ എക്കാലത്തെയും വൻ വിജയമായി മാറിയ സിനിമ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ചിത്രം ഇന്ന് അർധരാത്രി (നവംബർ 12) മുതൽ പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുന്നതാണ്.

പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ദായ്റയും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സാണ് പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിട്ടുള്ളത്. ദായ്റ നവംബർ 13-ാം തീയതി മുതലാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നത്.

ടോളിവുഡ് പ്രീരയഡ് ഡ്രാമ രണബലിയും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്. വിജയ് ദേവരകോണ്ടയും രശ്മിക മന്ദനയും പ്രധാനവേഷത്തിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ നവംബർ 13-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുന്നതാണ്.

മലയാളികൾ ഒടിടി കാത്തിരിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രമാണ് ദൃശ്യം 3യുടെ ഹിന്ദി പതിപ്പായ ദൃശ്യം 3 കൺക്ലൂഷൻ. ചിത്രം നവംബർ 27-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

നവംബർ മാസത്തിൽ ഒടിടി വരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മലയാളം ചിത്രമാണ് സൈജു കുറുപ്പിൻ്റെ ആരം. സെപ്റ്റംബർ 25ന് തിയറ്ററിൽ എത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത് സോണി ലിവ് ആണ്. ചിത്രം ഈ മാസം അവസാനത്തോടെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.