Side Effects of Relying on Google Maps: സ്ഥിരമായി ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? മറവിരോഗത്തിന് കാരണമായേക്കും
Health Risks of Using GPS Too Often: സ്ഥിരമായ ഗൂഗിൾ മാപ്പ് ഉപയോഗം നമ്മുടെ ആരോഗ്യത്തെ കാലക്രമേണ ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

അടുത്തുള്ള ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ പോലും ഗൂഗിൾ മാപ്പിന്റെ സഹായം തേടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇതിന്റെ നിരന്തരമായ ഉപയോഗം നമ്മുടെ ആരോഗ്യത്തെ കാലക്രമേണ ബാധിക്കുമെന്ന് എത്ര പേർക്ക് അറിയാം? (Image Credits: Pexels)

ഇന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ ഫോൺ നമ്പർ പോലും നമുക്ക് ഓർമ്മയിൽ നിൽക്കുന്നില്ല. മുൻപ് ഇതെല്ലാം മനഃപാഠമായിരുന്നു. ഫോണിൽ നമ്പറുകൾ സേവ് ചെയ്ത് വെക്കാമെന്നുള്ളത് കൊണ്ട് തന്നെ ഇന്ന് നമ്പറുകൾ ഓർത്തുവെക്കാൻ ആരും ശ്രമിക്കുന്നില്ല. അതുപോലെ തന്നെയാണ് ഗൂഗിൾ മാപ്പ് പോലുള്ള ജിപിഎസ്സിന്‍റെ ഉപയോഗവും. (Image Credits: Pexels)

ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ തുടങ്ങിയതോടെ മുൻപ് പോയിരുന്ന വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ പോലും പലരും ദിശയൊന്നും ശ്രദ്ധിക്കാതെയായി. ഈ ശീലം നമ്മുടെ ഓർമ്മശക്തിയെ ബാധിക്കുമെന്നും ഡിമെന്‍ഷ്യ പോലുള്ള അവസ്ഥയിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. (Image Credits: Pexels)

പതിവായി ജിപിഎസ് നാവിഗേഷൻ ഉപയോഗിക്കുന്നവരിൽ സ്‌പെഷ്യൽ മെമ്മറി കുറവാണെന്നാണ് കണ്ടെത്തൽ. സ്ഥിരമായി ജിപിഎസിനെ ആശ്രയിക്കുന്നത് ഓര്‍മശക്തിക്ക് നിർണായകമായ തലച്ചോറിലെ ഹിപ്പോകാമ്പസിനെ നിഷ്ക്രിയമാകുന്നു. പിന്നീട്, പ്രായമാകുമ്പോൾ ഡിമെൻഷ്യ പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. (Image Credits: Pexels)

എന്നാൽ, ജിപിഎസ് ഡിമെന്‍ഷ്യയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിന് തെളിവുകൾ ഒന്നുമില്ല. എങ്കിലും, വൈജ്ഞാനിക ശേഷി കുറയുന്നതിന് ഈ ശീലം കാരണമായേക്കാം. (Image Credits: Pexels)