Vaibhav Suryavanshi: ആരാധികമാരെ കണ്ടപ്പോള്‍ ‘നാണം കുണുങ്ങി’ വൈഭവ് സൂര്യവംശി
Vihaan Malhotra about Vaibhav Suryavanshi: ആരാധികമാരെ നിരാശപ്പെടുത്താതെ വൈഭവ് ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികള്‍ കാണാനെത്തിയപ്പോള്‍ വൈഭവ് നാണം കുണുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തി വിഹാന്‍ മല്‍ഹോത്ര രംഗത്തെത്തി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമാണ് വൈഭവ് സൂര്യവംശി. ഐപിഎല്ലിലും, ഇംഗ്ലണ്ടില്‍ നടന്ന അണ്ടര്‍ പത്തൊമ്പത് ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത് (Image Credits: x.com/rajasthanroyals)

ഇംഗ്ലണ്ട് പര്യടനത്തിനിടെ വൈഭവിനെ കാണാന്‍ രണ്ട് ആരാധികമാര്‍ എത്തിയത് വാര്‍ത്തയായിരുന്നു. അന്ന് ആറു മണിക്കൂറോളം കാറില്‍ സഞ്ചരിച്ചായിരുന്നു രണ്ട് പെണ്‍കുട്ടികള്‍ വൈഭവിനെ കാണാനെത്തിയത് (Image Credits: PTI)

ആരാധികമാരെ നിരാശപ്പെടുത്താതെ വൈഭവ് ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികള്‍ കാണാനെത്തിയപ്പോള്‍ വൈഭവ് നാണം കുണുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ സഹതാരമായ വിഹാന്‍ മല്‍ഹോത്ര രംഗത്തെത്തി (Image Credits: PTI)

ഇക്കാര്യം പറഞ്ഞുകൊണ്ട് തങ്ങള്‍ വൈഭവിനെ കളിയാക്കാറുണ്ടായിരുന്നുവെന്നും വിഹാന്‍ വ്യക്തമാക്കി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വൈഭവ്. അതുകൊണ്ട് വൈഭവിനെ ടീമംഗങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നുവെന്നും വിഹാന്‍ മല്‍ഹോത്ര പറഞ്ഞു (Image Credits: PTI)

വൈഭവിന്റെ ബാറ്റിങ് അണ്ടര്‍ പത്തൊമ്പത് ടീമിലെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. അദ്ദേഹത്തിന്റെ ബാറ്റ് സ്വിങാണ് തങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും വിഹാന്‍ പറഞ്ഞു (Image Credits: PTI)