Vijay Rashmika Engagement: അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹ നിശ്ചയം കഴിഞ്ഞു? ഫെബ്രുവരിയില്‍ വിവാഹം
Vijay Deverakonda, Rashmika Mandanna Engagement: അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ രഹസ്യമായി ആണ് നടന്നത്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം

തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതാരാകാന്‍ പോകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ഇതിനു മുന്നോടിയായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. (Image Credits: Instagram)

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ രഹസ്യമായി ആണ് നടന്നത്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിവാഹ നിശ്ചയം നടന്നത്.

എന്നാൽ ഇതുവരെ വിവാഹ നിശ്ചയം സംബന്ധിച്ച് വിവരം ഔദ്യോഗികമായി ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല. 2026 ഫെബ്രുവരിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും വൈറലായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പലപ്പോഴും മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ വളരെ തന്ത്രപൂർവ്വം ഉത്തരം നല്‍കുകയായിരുന്നു.

വിവാഹ നിശ്ചയത്തോടെ കഴിഞ്ഞതോടെ ഇത്തരം കിംവദന്തികള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. രശ്മികയും വിജയിയും ഗീതാഗോവിന്ദം എന്ന സിനിമയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമ ഇരുവര്‍ക്കും വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തിരുന്നു.