വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി 'റോ-കോ'; ഒരു റണ്‍സ് അകലെ കോഹ്ലിക്ക് ചരിത്ര നേട്ടം | Virat Kohli on the verge of significant milestone, just 1 run away from historical achievement Malayalam news - Malayalam Tv9

Virat Kohli: വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി ‘റോ-കോ’; ഒരു റണ്‍സ് അകലെ കോഹ്ലിക്ക് ചരിത്ര നേട്ടം

Published: 

24 Dec 2025 | 10:55 AM

Virat Kohli milestone: ഒരു റണ്‍സ് അകലെ വന്‍ നേട്ടമാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് വിരാട് കോഹ്ലി വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്

1 / 5ഒരിടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി. ഒരു റണ്‍സ് അകലെ വന്‍ നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് താരം വിജയ് ഹസാരെ ട്രോഫി കളിക്കുന്നത് (Image Credits: PTI)

ഒരിടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തി. ഒരു റണ്‍സ് അകലെ വന്‍ നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് താരം വിജയ് ഹസാരെ ട്രോഫി കളിക്കുന്നത് (Image Credits: PTI)

2 / 5

ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് രോഹിതും വിരാടും വിജയ് ഹസാരെ ട്രോഫി കളിക്കുന്നത്. ഇരുവരും കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇരുവരും ഗംഭീരമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits: PTI)

3 / 5

2010-ലാണ് കോഹ്‌ലി അവസാനമായി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത്. ഡല്‍ഹി താരമായ കോഹ്ലി 17 മത്സരങ്ങളിൽ 16 ഇന്നിംഗ്സുകളിൽ നിന്നായി 60.66 ശരാശരിയിൽ 910 റൺസ് നേടിയിട്ടുണ്ട്. നാല് അർദ്ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ഉള്‍പ്പെടുന്നു (Image Credits: PTI)

4 / 5

മറ്റൊരു നാഴികക്കല്ലിന്റെ വക്കിലാണ് താരം. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ കോഹ്ലിക്ക്‌ ഒരു റൺസ് മാത്രം മതി. ഇതുവരെ, 342 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 57.34 ശരാശരിയിൽ 15,999 റൺസ് കോഹ്ലി നേടിയിട്ടുണ്ട് (Image Credits: PTI)

5 / 5

57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളും താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്വന്തമാക്കി. ദേശീയ ടീമിനായി മിന്നും ഫോമിലായിരുന്നു താരം. ജനുവരി 11 ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് താരം ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുക (Image Credits: PTI)

വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ