10000mAh ബാറ്ററി OR കിടിലൻ ക്യാമറ, രണ്ട് ഓപ്ഷനുണ്ട്! വിവോ V80 5ജിയും വിവോ S2 FE 5ജിയും ഒന്നിച്ച് 6ന് എത്തും
Vivo V80 5G, Vivo S2 FE 5G India launch October 6: പ്രീമിയം മോഡലുകൾ ഏറെയുണ്ടെങ്കിലും നല്ല ക്യാമറ ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ താങ്ങാനാകുന്ന വിലയിൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ പ്രധാന ചോയ്സ് ആണ് വിവോ വി സീരീസ് മോഡലുകൾ. ഇതിനകം ഇറങ്ങിയിട്ടുള്ള വി സീരീസ് ഫോണുകളെല്ലാം സ്മാർട്ട്ഫോൺ ആരാധകർക്കിടയിൽ മികച്ച ജനപ്രീതി നേടിയിട്ടുണ്ട്. ആ നിരയിൽ ഏറ്റവും പുതിയതായി അവതരിപ്പിക്കപ്പെടുന്ന ഫോൺ ആണ് വിവോ വി80 5ജി.

ഇന്ത്യയിലെ വിവോ ആരാധകർക്ക് ഇരട്ട സന്തോഷം നൽകുന്ന വാർത്ത എത്തിയിരിക്കുന്നു. വിവോ V80 5ജിയും വിവോ S2 FE 5ജിയും ഒന്നിച്ച് ഒക്ടോബർ 6ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ വി80 ഒക്ടോബർ 6ന് ലോഞ്ച് ചെയ്യുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു, അതേസമയം ഉടൻ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും S2 FE 5ജിയുടെ ലോഞ്ച് തിയതി പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ രണ്ട് ഫോണുകളും ഒന്നിച്ച് ഒരു ദിവസം ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. (Image credit: Vivo India V80 model)

Expected Features Of Vivo S2 Fe 5g

വിവോ S2 FE ഇന്ത്യയിലെ വിവോ ആരാധകർക്ക് ഒരു പുത്തൻ എക്സ്പീരിയൻസ് ആയിരിക്കും എന്ന് കരുതപ്പെടുന്ന ഫോണാണ്. ബാറ്ററിക്ക് പ്രാധാന്യം നൽകിയാണ് ഈ ഫോൺ അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്, 10,000mAh ബാറ്ററിയാണ് ഇതിൽ ഉള്ളത് എന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ വിവോ ഔദ്യോഗികമായി ഈ ഫീച്ചർ സ്ഥിരീകരിച്ചിട്ടില്ല.

ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനാൽ വരുംദിവസങ്ങളിൽ വിവോ S2 FE മോഡലിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വിവോ V80 മോഡലിന്റെ മൈക്രോ സൈറ്റ് ഇതിനകം വിവോ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് കളർ ഓപ്ഷനുകൾ, ബാറ്ററി ശേഷി, ഡിസൈൻ, ക്യാമറ തുടങ്ങി വിവിധ ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം 120Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ്സുമുള്ള 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 7300e പ്രോസസർ, LPDDR4X റാം, UFS 3.1 സ്റ്റോറേജ്, 3,800 ചതുരശ്ര മില്ലിമീറ്റർ വിസ്തീർണ്ണമുള്ള VC കൂളിംഗ് സംവിധാനം, 44W ചാർജിംഗ് പിന്തുണ, 50MP സോണി IMX852 പ്രൈമറി ക്യാമറ, 2MP സെക്കൻഡറി ക്യാമറ, 32MP സെൽഫി ക്യാമറ, IP68, IP69 റേറ്റിങ്, 8.75 mm വലിപ്പം, 225g ഭാരം എന്നിവ വിവോ S2 FE മോഡലിൽ ഉണ്ടാകും.

വിവോ വി80 മോഡലിന്റെ ഹൈലൈറ്റ് ZEISS ഒപ്റ്റിക്സുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറ സംവിധാനമാണ്. ഇതിൽ Sony LYTIA 700V (1/1.56″) സെൻസറുള്ള 50 MP ZEISS OIS മെയിൻ ക്യാമറയും, OIS, 3x ഒപ്റ്റിക്കൽ സൂം, 100x വരെ സൂം എന്നിവയുള്ള 1/1.95″ IMX882 സെൻസർ അടിസ്ഥാനമാക്കിയുള്ള 50 MP ZEISS നൈറ്റ് ടെലിഫോട്ടോ ക്യാമറയും ZEISS അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഉണ്ട്. ഫ്രണ്ടിൽ 92° വൈഡ്-ആംഗിൾ ഫീൽഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസും ഉള്ള 50 MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറ ഉണ്ട്.

144 Hz 6.59 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 7,200 mAh ബാറ്ററി, 90W ഫ്ലാഷ് ചാർജ്, OriginOS 7 എന്നിവയും വിവോ വി80 മോഡലിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് വിവോ ഫോണുകളുടെയും വില ലോഞ്ചിലാണ് പ്രഖ്യാപിക്കുക. വിവോ വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇവ വിൽപ്പനയ്ക്ക് എത്തും.